Top

ഒമാനില്‍ പ്രതിദിന കൊവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധന

93.5 ശതമാനമാണ് രോഗമുക്തി നിരക്ക്.

16 Feb 2022 11:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒമാനില്‍ പ്രതിദിന കൊവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ദ്ധന
X

ഒമാനില്‍ കഴിഞ്ഞ ദിവസം 1511 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് അഞ്ച് പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്നും ഒമാന്‍ ആരോഗ്യം മന്ത്രാലയം അറിയിച്ചു. ഇതൊടെ രാജ്യത്ത് കൊവിഡ് പിടിപെട്ട് മരണപ്പെട്ടവരുടെ എണ്ണം 4216 ആയി. കഴിഞ്ഞ 1511 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. 93.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 3,69,190 പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്.

ഒരാഴ്ചക്കിടെ 15,388 പേര്‍ക്കാണ് രാജ്യത്ത് അസുഖം ഭേദമായത്. എന്നാല്‍ കൊവിഡ് ബാധിച്ചതാകട്ടെ 12.296 പേര്‍ക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ചക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ രണ്ടായിരത്തിനടിയിലേക്ക് താഴ്ന്നതും ആശ്വാസം നല്‍കുന്നുണ്ട്.

STORY HIGHLIGHTS: Increase in the number of Covid survivors in Oman

Next Story