എന്‍സിപി ദേശീയ കലാ സംസ്‌കൃതി പുരസ്‌ക്കാരം വി എസ് ഹൈദര്‍ അലിക്ക്
ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരത്തിനാണ് വി എസ് ഹൈദര്‍ അലി അര്‍ഹനായത്
16 Nov 2021 7:02 AM GMT
ഫിൽമി റിപ്പോർട്ടർ

എന്‍സിപി ദേശീയ കലാ സംസ്‌കൃതി പുരസ്‌ക്കാരം റിപ്പോര്‍ട്ടര്‍ ടിവി എന്റര്‍ടെയ്ന്‍മെന്റ് ന്യൂസ് എഡിറ്റര്‍ വി എസ് ഹൈദര്‍ അലിക്ക്. ദൃശ്യ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരത്തിനാണ് വി എസ് ഹൈദര്‍ അലി അര്‍ഹനായത്. നവംബര്‍ 20ന് ആലുവ വൈ എം സി എ ക്യാമ്പ് സൈറ്റില്‍, സംസ്ഥാന ക്യാമ്പിനോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് അദ്ദേഹത്തിന് പുരസ്‌ക്കാരം ലഭിക്കുക.
അതേസമയം മലയാളത്തിന്റെ മഹാ പ്രതിഭകളായ ഇന്നസെന്റിന് കലാ സംസ്‌കൃതി ദ്രോണ അവാര്‍ഡും കവിയൂര്‍ പൊന്നമ്മക്ക് കലാരത്‌ന അവാര്‍ഡും നല്‍കും. സ്റ്റാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജാഫര്‍ ഇടുക്കിക്കും, മീഡിയ സ്റ്റാര്‍ പുരസ്‌ക്കാരം രമേശ് പിഷാരടിക്കും സമ്മാനിക്കും.
കൂടാതെ കലാ സംസ്‌കാരിക സാമൂഹ്യ മേഖലയിലെ നിരവധി പ്രതിഭകള്‍ക്കും സംസ്ഥാന ക്യാമ്പില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും എന്നു കലാ സംസ്‌കൃതി സംസ്ഥാന ചെയര്‍മാന്‍ മമ്മി സെഞ്ച്വറി അറിയിച്ചിരുന്നു.