Top

'പ്രതിപക്ഷം വിഷയം വഷളാക്കുന്നു'; മത- സാമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

21 Sep 2021 10:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷം വിഷയം വഷളാക്കുന്നു; മത- സാമുദായിക നേതാക്കളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് കാനം
X

പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിന്റെ അടിസ്ഥാനത്തില്‍ മത- സമുദായ നേതാക്കളുടെ യോഗം വിളിക്കാനുള്ള സാഹചര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിഷയം പ്രതിപക്ഷം ചർച്ച ചെയ്ത് വഷളാക്കുകയാണെന്നും കാനം പറഞ്ഞു. മനുഷ്യനുള്ള കാലം മുതൽ പ്രണയവും വിവാഹവും ഉണ്ടായിട്ടുണ്ടെന്നും അതിന് മതത്തിന്റെ പരിവേഷം നൽകരുത്. ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ആരെങ്കിലും പറയുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാവില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

ഇതിനിടെ മതമേലധ്യക്ഷന്മാരുമായി സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോയെന്നും എല്ലാവരെയും വിളിച്ച് ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കകയാണ് വേണ്ടതെന്നും കെപിസിസി പ്രസിഡന്റ് സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. മതമേലധ്യക്ഷന്മാമര്‍ വീണ്ടും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നു. അതിനാല്‍ പ്രശ്‌നം പരിഹരിച്ചുവെന്ന സര്‍ക്കാരിന്റെ അവകാശവാദത്തില്‍ കഴമ്പില്ലെന്ന് സുധാകരന്‍ അഭിപ്രായപ്പെട്ടു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സർക്കാർ ഇടപെടല്‍ നടത്തുന്നില്ലെന്നും ആരോപിച്ച വി ഡി സതീശന്‍ കേരളത്തില്‍ ഇപ്പോൾ നടക്കുന്ന വര്‍ഗീയ സംഘര്‍ഷത്തിന് അയവുവരുത്താന്‍ വേണ്ട ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് കുറ്റപ്പെടുത്തി. അതിനാലാണ് പ്രതിപക്ഷ നേതാക്കള്‍ സമുദായ സംഘടനകളുമായി ചര്‍ച്ച നടത്തുന്നതും സമവായത്തിലെത്താന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

Popular Stories

    Next Story