Top

ജി എന്താണീ വെട്ടിക്കളയുന്നത്..; പ്രധാനമന്ത്രിയുടെ 'ഫയല്‍ പരിശോധന': ട്രോള്‍ ഗാലറി

ഇതിനിടെ പ്രധാനമന്ത്രി വായിക്കുന്ന പേപ്പറിലേക്ക് താഴെ നിന്ന് പതിക്കുന്ന വെളിച്ചത്തിലാണ് ഒരു കൂട്ടം ട്രോളന്മാരുടെ കണ്ണ്

23 Sep 2021 10:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജി എന്താണീ വെട്ടിക്കളയുന്നത്..; പ്രധാനമന്ത്രിയുടെ ഫയല്‍ പരിശോധന: ട്രോള്‍ ഗാലറി
X

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ യാത്രയുടെ ചിത്രമേറ്റെടുത്ത് സോഷ്യല്‍ മീഡിയ. വിമാനയാത്രയ്ക്കിടെ ഫയല്‍ പരിശോധിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. 'ദീര്‍ഘയാത്രയായതിനാല്‍ ഈ സമയം ചില ഫയല്‍ വര്‍ക്കുകള്‍ തീര്‍ക്കാന്‍ കൂടിയുള്ള അവസരമാക്കുന്നു'- എന്ന തലവാചകത്തോടൈ പ്രധാനമന്ത്രിയാണ് ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്. യാത്രയ്ക്കിടയിലും കര്‍മ്മ നിരതനായിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം കേന്ദ്രമന്ത്രിമാരടക്കം പ്രമുഖർ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടെ ചിത്രം ഏറ്റെടുത്ത സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെയും ചിത്രത്തെ രസകരമായി അവതരിപ്പിച്ചു.






പ്രധാനമന്ത്രിയുടെ അടുത്ത് ഒഴിഞ്ഞുകിടക്കുന്ന സീറ്റില്‍ രാഹുല്‍ ഗാന്ധിയെയും കുമ്മനം രാജശേഖരനെയും മുതല്‍ ചോട്ടാമുംബൈയിലെ മോഹന്‍ലാലിന്റെ തലയെയും ഫയലിനിടെ കുടുങ്ങിയ സുരാജിനെയും വരെ എത്തിച്ചു ട്രോളുകള്‍.








എന്നാല്‍ കൂടുതലും ഏറ്റെടുക്കപ്പെട്ടത് സ്‌കൂള്‍, പരീക്ഷാ ട്രോളുകള്‍ക്കായിരുന്നു. വര്‍ഷം മുഴുവന്‍ ഉഴപ്പി നടന്ന ചങ്ക് പരീക്ഷാ തലേന്ന് പഠിക്കാനിരിക്കുന്നെന്നാണ് ചില ട്രോളുകളുടെ ക്യാപ്ഷന്‍. സമകാലിക സാഹചര്യങ്ങളോട് ചേർത്തുവെയ്ക്കാനാണെങ്കില്‍ കൊവിഡ് പരിശോധനയും വാക്സിന്‍ സർട്ടിഫിക്കറ്റും പരിശോധിക്കുന്ന പ്രവാസി ട്രോളും കൂട്ടത്തിലുണ്ട്.






മുന്‍പ് സോഷ്യല്‍ മീഡിയ ഭരിച്ച പ്രധാനമന്ത്രിയുടെ മുതല, മയില്‍ റെഫറന്‍സുകളും ചേര്‍ത്തും പുത്തന്‍ ട്രോളുകളുണ്ട്. ഇതിനിടെ പ്രധാനമന്ത്രി വായിക്കുന്ന പേപ്പറിലേക്ക് താഴെ നിന്ന് എന്തിനാണ് വെളിച്ചമെന്നാണ് ഒരു കൂട്ടം ട്രോളന്മാരുടെ സംശയം.









Popular Stories

    Next Story