Top

'ആരോ ചന്തയ്ക്ക് പോയത് പോലെയായി, അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ'? മോദിയുടെ അമേരിക്ക യാത്രയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ

ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് പിആർ നടത്തി യുഎസി ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി

26 Sep 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരോ ചന്തയ്ക്ക് പോയത് പോലെയായി, അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ? മോദിയുടെ അമേരിക്ക യാത്രയെ പരിഹസിച്ച് ഹരീഷ് വാസുദേവൻ
X

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് പിആർ നടത്തി യുഎസി ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായെന്ന് ഹരീഷ് വാസുദേവൻ പരിഹസിക്കുന്നു. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്‌ളാസ് എടുത്തു, ബൈഡനോ യുഎസ് മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കുറിപ്പ് വായിക്കാം

ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തി അമേരിക്കൻ ഇലക്ഷന് മോദീജി പോയി പക്ഷം പിടിച്ചു. മോദീജീ പിന്തുണച്ച എല്ലാം ഇൻഡ്യയിൽ പൊളിയുകയാണല്ലോ, ലത് പോലെ മൈപ്രണ്ടും പൊട്ടി.. ഇത്തവണ മൊബൈൽ ലൈറ്റ് അടിച്ചു വിമാനത്തിൽ ഫയൽ നോക്കുന്ന പോട്ടം ഇട്ട് പിആർ നടത്തി യുഎസി ൽ പോയിട്ട് ആരോ ചന്തയ്ക്ക് പോയതുപോലെയായി.. കമലാ ഹാരിസ് ജനാധിപത്യത്തെപ്പറ്റി മോദീജീയ്ക്ക് ക്‌ളാസ് എടുത്തു, ബൈഡനോ യുഎസ് മാധ്യമങ്ങളോ വേണ്ടവിധം പരിഗണിച്ചില്ല.

നോക്കൂ, നാണം കെടുന്നത് മോദീജീയല്ല. ഒരു രാജ്യമാണ്. അതിനു കിട്ടിയിരുന്ന വിലയാണ്. യുഎസ് ഇലക്ഷനിൽ ഇടപെട്ട കാലത്തേ വിവരമുള്ളവരെല്ലാം ഈ മുന്നറിയിപ്പ് നൽകിയതാണ്. സുനിൽ നമ്പു വരച്ച കാർട്ടൂൺ കണ്ടപ്പോ ഓർമ്മ വന്നത് ആറാം തമ്പുരാനിലെ മോഹൻലാലിന്റെ കുളപ്പുളളി അപ്പനോടുള്ള ഡയലോഗാണ്. "ഈ നമ്പരൊക്കെ അവിടുത്തെ പാവം നാട്ടുകാരുടെ അടുത്ത് ചെലവാകും. ഇവിടെ വേണ്ട" മോദീജീ, ഇന്ത്യയെ അപമാനിച്ചു മതിയായാൽ നിർത്തിക്കൂടെ?


മോദിയുമായുള്ള കൂടിക്കാഴ്ച്ച 'ട്വിറ്ററിനെ അറിയിക്കാതെ' കമലാ ഹാരിസ്; ഉത്കണ്ഠ രേഖപ്പെടുത്തിയത് സുബ്രഹ്മണ്യം സ്വാമി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച ട്വിറ്ററിൽ പങ്കുവെയ്ക്കാത്ത യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യം സ്വാമി. ഏതോ ഒരു ആഫ്രിക്കനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വരെ പങ്കുവെച്ച കമല ഹാരിസ് എന്തുകൊണ്ടാണ് അതിന് മുൻപ് നടന്ന മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവെയ്ക്കാത്തതെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ വിമർശനം. യുഎസ് സന്ദർശനത്തിനിടെ കമല ഹാരിസുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾക്ക് പങ്കുവെച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായി ആയിരുന്നു സുബ്രഹ്മണ്യ സ്വാമിയുടെ ചോദ്യം. 'ഈ ചിത്രങ്ങൾ കമല ഹാരിസ് ട്വീറ്റ് ചെയ്‌തോ' എന്നു ചോദിച്ചാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ മറുപടി ട്വീറ്റ് ആരംഭിക്കുന്നത്.

മോദിയുമായുള്ള കൂടിക്കാഴ്ചയുടെ അതേദിവസം ആഫ്രിക്കൻ രാജ്യമായ സാംബിയയുടെ പ്രസിഡന്റ് ഹക്കൈൻഡെ ഹിചിലേമയുമായും കമല ഹാരിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സന്ദർശനത്തിൽ നിന്ന് കമല ഹാരിസ് പങ്കുവെച്ച ചിത്രങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി ചോദ്യമുന്നയിച്ചത്. ഈ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയ മറ്റ് ലോക നേതാക്കളുമായും രാജ്യങ്ങളുടെ പ്രതിനിധികളുമായും ചിത്രങ്ങളും വീഡിയോകളും കമല ഹാരിസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ മോദിയുമായുള്ള സന്ദർശനത്തിന്റെ വിവരങ്ങൾ വെെസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലോ തന്റെ അനൗദ്യോഗിക ട്വിറ്റർ ഹാൻഡിലിലോ കമല ഹാരിസ് പങ്കുവെച്ചിരുന്നില്ല.

അതേസമയം, വൈറ്റ് ഹൗസിൽ വെച്ച് നടന്ന മോദി-കമല കൂടിക്കാഴ്ചയിൽ പാകിസ്ഥാന്റെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ചും അഫ്​ഗാനിസ്താനിലുൾപ്പെടെയുള്ള ആ​ഗോള സംഭവ വികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉൾക്കൊളളുന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി പ്രതിജ്ഞാബന്ധമാണെന്ന് ഇരുവരും ഉറപ്പു നൽകി.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും സംയുക്ത പ്രസ് കോൺഫറൻസും നടത്തി. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്തിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു. ത്രിദിന സന്ദർശനത്തിന് അമേരിക്കയിലെത്തിയ മോദി പ്രസിഡന്റ് ജോ ബൈഡനുമായും ആദ്യ കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ചയാണ് സന്ദർശനം അവസാനിക്കുന്നത്.

Popular Stories

    Next Story