Top

മദ്യം നിറച്ച വാഹനം മറിഞ്ഞു: കുപ്പി സ്വന്തമാക്കാനുള്ള തിക്കിലും തിരക്കിലും മധുര ദേശീയ പാത സ്തംഭിച്ചു

റോഡിൽ വീണ മദ്യ കുപ്പികൾ സ്വന്തമാക്കാനുള്ള ആളുകളുടെ നെട്ടോട്ടം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.

11 May 2022 11:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മദ്യം നിറച്ച വാഹനം മറിഞ്ഞു: കുപ്പി സ്വന്തമാക്കാനുള്ള തിക്കിലും തിരക്കിലും മധുര ദേശീയ പാത സ്തംഭിച്ചു
X

ചെന്നൈ: മറി‍ഞ്ഞ വാഹനത്തിൽ നിന്ന് വീണ മദ്യക്കുപ്പികൾ കൈക്കലാക്കാനെത്തിയ ജനക്കൂട്ടം മധുര ദേശീയ പാത സ്തംഭിപ്പിച്ചു. സാധാരണയായി വി ഐ പി സന്ദർശനം, രാഷ്ട്രീയ പാർട്ടികളുടെ പരിപാടികളുമൊക്കെയാണ് ഇത്തരം ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കാറുള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മധുരയിലെ സംഭവം. കേരളത്തിൽ നിന്ന് മധുര വഴി മദ്യം കൊണ്ടുപോകുന്ന വാഹനം മറിഞ്ഞതിനെ തുടർന്ന് മദ്യകുപ്പികൾ സ്വന്തമാക്കാനുള്ള ശ്രമത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ചിലർക്ക് നിസാര പരുക്കു പറ്റിയെന്നും അഭ്യൂഹങ്ങളുണ്ട്.

റോഡിൽ വീണ മദ്യ കുപ്പികൾ സ്വന്തമാക്കാനുള്ള ആളുകളുടെ നെട്ടോട്ടം സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി. മണലൂരിൽ നിന്ന് തമിഴ് നാട്ടിലേക്ക് മദ്യവുമായി പോകുന്ന വാഹനമാണ് മധുരയിൽ വെച്ച് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. പത്തു ലക്ഷത്തോളം വിലവരുന്ന മദ്യമാണ് അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചു വീണത്.

ആഴ്ച്ചകൾക്ക് മുൻപ് മധ്യപ്രദേശിലും സമാനമായ സംഭവമുണ്ടായിരുന്നു. ബിയർ ബോട്ടിലുകൾ നിറച്ച വാഹനത്തിന് അപകടം സംഭവിക്കുകയും കുപ്പികൾ റോഡിൽ വീണു. തുടർന്ന് ഓടിക്കൂടിയ ആളുകൾ ബിയർ കുപ്പികളുമായി സ്ഥലം വിട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ ചുരുങ്ങിയ ബോട്ടിലുകൾ മാത്രമാണ് കണ്ടെടുക്കാനായത്.

Story Highlights : Liquor laden vehicle overturns Madurai National Highway stalled in a rush to get a bottle

Next Story