Top

കലൂര്‍ ആത്മഹത്യ; 'പിന്നില്‍ സുഹൃത്തുമായി ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം'

ആത്മഹത്യക്ക് മുമ്പ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു

12 July 2022 4:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കലൂര്‍ ആത്മഹത്യ; പിന്നില്‍ സുഹൃത്തുമായി ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം
X

കൊച്ചി: കലൂരില്‍ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുഹൃത്തുമായി ബന്ധം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുവാവിന്റെ ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ആത്മഹത്യക്ക് മുമ്പ് തോപ്പുംപടി സ്വദേശിയായ ക്രിസ്റ്റഫര്‍ സുഹൃത്തായ സച്ചിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. സച്ചിനാണ് ഇത് സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയത്.

ക്രിസ്റ്റഫര്‍ സച്ചിനെ കലൂരിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട ക്രിസ്റ്റഫറിനോട് ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിന്‍ അറിയിച്ചു. ഇതില്‍ പ്രകോപിതനായ ക്രിസ്റ്റഫര്‍ സച്ചിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ സച്ചിന്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ എത്തി. തുടര്‍ന്നാണ് ക്രിസ്റ്റഫര്‍ അവിടെ വെച്ച് തന്നെ ആത്മഹത്യ ചെയ്തത്.

Story highlights: Kaloor suicide; Argument over breaking up with friend'

Next Story