Top

മുഖ്യമന്ത്രിമാര്‍ മാറിവന്നു, മാറ്റമില്ലാതെ കെ കെ; ഗുജറാത്തില്‍ മോദിയുടെ കണ്ണും കാതുമായി വടകരക്കാരന്‍ കൈലാസ് നാഥന്‍

പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വടകരക്കാരനായ കൈലാസ നാഥന്‍.

22 Sep 2021 7:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിമാര്‍ മാറിവന്നു, മാറ്റമില്ലാതെ കെ കെ; ഗുജറാത്തില്‍ മോദിയുടെ കണ്ണും കാതുമായി വടകരക്കാരന്‍ കൈലാസ് നാഥന്‍
X

ഗുജറാത്തില്‍ മുഖ്യമന്ത്രിമാര്‍ മാറിമാറി വരുമ്പോഴും മാറ്റമില്ലാതെ മുഖ്യന്റെ ഓഫീസിലെ സ്ഥിരസാന്നിദ്ധ്യമായി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കെ കൈലാസ നാഥന്‍. കെ കെ എന്നറിയപ്പെടുന്ന ഇദ്ദേഹം തുടര്‍ച്ചയായ നാലാം തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിതനായിരിക്കുന്നത്. പുതിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് വടകരക്കാരനായ കൈലാസ നാഥന്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ കണ്ണും കാതുമായാണ് കെകെ അറിയപ്പെടുന്നത്. 2006 മുതല്‍ ഗുജറാത്ത് സര്‍ക്കാരിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയ ഇദ്ദേഹം മന്ത്രിസഭയിലേയും പാര്‍ട്ടിയിലേയും പല സുപ്രധാന തീരുമാനങ്ങളിലും നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തികൂടിയാണ്. 2013ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി റിട്ടയര്‍ഡ് ചെയ്ത കെക അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് എക്സ്റ്റന്‍ഷന്‍ നല്‍കി ഓഫീസില്‍ നിലനിര്‍ത്തുകയായിരുന്നു.

നരേന്ദ്ര മോദി, ആനന്ദിബെന്‍ പട്ടേല്‍, വിജയ് രൂപാണി, ഇപ്പോഴിത ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് തന്റെ പതിനഞ്ചാമത്തെ വര്‍ഷം കെ കെ ഗുജറാത്ത മുഖ്യമന്ത്രി ഓഫീസില്‍ തുടരുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ കെകെ രാജ്യ തലസ്ഥാനത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ അന്ന് വലിയ തോതില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗുജറാത്തിലെ തന്റെ കണ്ണും കാതുമായി കെകെയെ മോദി ഗുജറാത്തില്‍ നിലനിര്‍ത്തുകയായിരുന്നു. ഗുജറാത്തില്‍ മന്ത്രിമാരേയും ഉദ്യോഗസ്ഥരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത വ്യക്തിയാണ് കൈലാസ നാഥന്‍.

മോദിയുടെ മനസ്സറിഞ്ഞ് ഗുജറാത്തില്‍ തന്ത്രപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതില്‍ കെകെയുടെ പങ്ക് വളരെ വലുതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ആളെ എത്തിക്കുന്നതില്‍ കെകെ നടത്തിയ ഇടപെലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും ദേശിയ മാധ്യമങ്ങള്‍ മറച്ചുവെയ്ക്കുന്നില്ല. മോദിയുടെ വിശ്വസ്ഥനായതാണ് അദ്ദേഹത്തെ ഗുജറാത്ത് സിഎംഒയിലെ പ്രധാനിയാക്കിയതെന്നും എടുത്തു പറയേണ്ടിയിരിക്കുന്നു.

മുഖ്യമന്ത്രിയായിക്കെ പല ഭരണ കാര്യങ്ങളിലും മോദി ആശ്രമയിച്ചിരുന്നത് കൈലാസ നാഥനെയായിരുന്നു. ഇപ്പോഴും ഗുജറാത്തിലെ പല സുപ്രധാന തീരുമാനങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നതും കെകെയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി തീരത്തെ ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ നീക്കത്തിന് പിന്തുണ നല്‍ക്കുന്നതിന് കെകെയ്ക്കുള്ള പഹ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള എതിര്‍പ്പുകളെ നേരിട്ട് പദ്ധതിയുമായി മുന്നോട്ട് പോകുന്ന ഗുജറാത്ത് സര്‍ക്കാര്‍ ഇതിനായി ചിലവഴിച്ചിരിക്കുന്നത് 1200 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്.

1991 മുതല്‍ 2001 വരെ അഹമ്മദാബാദിലെ മുനിസിപ്പല്‍ കമ്മീഷണറായിരുന്ന കെ കൈലാസനാഥന്‍ സൂറത്തിന്റെയും സുരേന്ദ്രനഗറിന്റെയും അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് അഹമ്മദാബാദിന്റെ ദ്രുത ബസ് ട്രാന്‍സിറ്റ് പദ്ധതി വികസിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജന്മം കൊണ്ട് ഒരു മലയാളിയാണെങ്കിലും വളര്‍ന്നതെല്ലാം തമിഴ്‌നാട്ടിലായിരുന്നു. കൈലാസ്‌നാഥന്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം വെയില്‍സ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

Next Story

Popular Stories