
കോട്ടയം സെന്‍ട്രല്‍ ലയണ്‍സ് ക്ലബ് ഏര്‍പ്പെടുത്തിയ ബിസിനസ് രത്‌ന പുരസ്‌കാരം നേടി ഓക്‌സിജന്‍ ഡിജിറ്റല്‍ എക്‌സ്‌പെര്‍ട്ടിന്റെ സിഇഒ ഷിജോ കെ തോമസ്. ബിസിനസ് രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കും പ്രോത്സാഹനവും ആദരവും നല്‍കുക എന്ന ലക്ഷ്യത്തോടെ ലയണ്‍സ് ക്ലബ് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.
25 വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള കോട്ടയത്തിന്റെ മണ്ണില്‍ നിന്നും കേരളമാകെ വ്യാപിച്ച ഓക്‌സിജന്‍, ബിസിനസ് രംഗത്ത് പുലര്‍ത്തുന്ന സുതാര്യതയുടെയും വിശ്വസ്തതയുടെയും മികവിന്റെയും സാക്ഷ്യമാണ് പ്രസ്തുത പുരസ്‌കാരം. ഓക്‌സിജന്‍ സിയോ ഷിജോ കെ. തോമസ് കോട്ടയം എംഎല്‍എ ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിന്നും ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
Content highlights: Oxygen CEO Shijo K Thomas wins Business Ratna Award