Top

'എന്റെ അമ്മ മാര്‍ക്കറ്റില്‍ വില പേശുന്ന പോലെ'; എലണ്‍ മസ്‌കിന്റെ ട്വിറ്റര്‍ വാങ്ങലിനേക്കുറിച്ച് കൊമേഡിയന്‍ വീര്‍ദാസ്

'ഇതു കൊണ്ടാണ്' ഞാൻ സാമ്പത്തിക ശാസ്ത്രത്തിൽ പരാജയപ്പെട്ടുപോയത് എന്ന തലക്കെട്ടോടെ ട്വിറ്ററിൽ കുറിച്ച പോസ്റ്റ് ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ചിരിപടർത്തി കഴിഞ്ഞു

15 May 2022 9:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്റെ അമ്മ മാര്‍ക്കറ്റില്‍ വില പേശുന്ന പോലെ; എലണ്‍ മസ്‌കിന്റെ ട്വിറ്റര്‍ വാങ്ങലിനേക്കുറിച്ച് കൊമേഡിയന്‍ വീര്‍ദാസ്
X

ന്യൂഡൽഹി: ടെയ്ലയുടെയും സ്പെയ്സ് എക്സിന്റെയും സിഇഒയായ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ രീതികളെ ട്രോളി ഇന്ത്യൻ കൊമേഡിയനായ വീർ ദാസ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ വാങ്ങാൻ മസ്ക് സ്വീകരിച്ച രീതിയും ഡൽഹിയിലെ ലജ്പത് ന​ഗർ മാർക്കറ്റിൽ നിന്ന് ഇടപാടുകൾ നടത്തുമ്പോഴുള്ള തന്റെ അമ്മയുടെ വിലപേശൽ വെെദ​ഗ്ധ്യവും ഒരുപോലെയാണെന്നാണ് വീർ ദാസ് പറഞ്ഞത്. 'ഇതു കൊണ്ടാണ് ഞാൻ സാമ്പത്തിക ശാസ്ത്രത്തിൽ പരാജയപ്പെട്ടുപോയത്' എന്ന തലക്കെട്ടോടെ ട്വിറ്ററിൽ കുറിച്ച പോസ്റ്റ് ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ ചിരിപടർത്തി കഴിഞ്ഞു.

കുഞ്ഞായിരുന്നപ്പോൾ മെച്ചപ്പെട്ട ഓഫറുകൾക്കായി അമ്മയോടൊപ്പം മാർക്കറ്റിൽ കടകൾ തോറും കയറിയിറങ്ങിയതും ദാസ് ഓർത്തെടുത്തു. കടയിൽ കയറി അമ്മ ഒരു സാധനം ഇഷ്ടപ്പട്ടാൽ, അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നിപ്പിച്ച് പരമാവധി വില കുറയ്ക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കച്ചവടക്കാരൻ വിലയിൽ മാറ്റം വരുത്താൻ ശ്രമിച്ചില്ലെങ്കിൽ കച്ചവടക്കാരനെ പാഠം പഠിപ്പിക്കാനായി കടയിൽ നിന്നിറങ്ങി നടക്കാറുള്ള അമ്മയെ വിലപേശൽ കേട്ട മറ്റു കച്ചവടക്കാർ അവരുടെ സ്ഥാപനത്തിലേക്ക് ക്ഷണിക്കാറുള്ളതായും ദാസ് ഓർത്തെടുത്തു.

അവിടെ നിന്ന് അമ്മ പൂർണമായും വേറിട്ടൊരു വസ്തു വാങ്ങി കച്ചവടക്കാരന് തെറ്റുപറ്റിയെന്ന് ബോധ്യപ്പെടുത്തിയിരുന്നതായും ദാസ് കൂട്ടിച്ചേർത്തു.



ട്വിറ്റർ വാങ്ങാനുദ്ദേശിക്കുന്നുവെന്നു പറഞ്ഞ് അടുത്തദിവസങ്ങളിൽ തന്നെ 44 ദശലക്ഷം ഡോളറിന് ട്വിറ്റർ സ്വന്തമാക്കി വാർത്തകളിൽ സജീവമായി മാറിയയാളാണ് ഇലോൺ മസ്ക്. ട്വിറ്റർ വാങ്ങുന്നതിൽ മസ്ക് കാണിച്ച ധൃതിയും പിടിവാശിയും അന്ന് ഏറെ ചർച്ചയുമായിരുന്നു.

Story Highlights: Elon Musk and my mother have the same character; Comedian Vir Das fills laughs in Social media

Next Story