Top

രണ്ട് കിലോയിലധികം കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര ,സെൽവി, കാന്തി എന്നിവരാണ് പിടിയിലായത്.

26 Sep 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ട് കിലോയിലധികം കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
X


എരുമേലി: മുണ്ടക്കയം പുത്തൻചന്തയ്ക്ക് സമീപത്തുനിന്നും 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നു എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പുത്തൻചന്തയിൽ നടന്ന പരിശോധനയിലാണ് ഇവർ അറസ്റ്റിലായിരിക്കുന്നത്.

തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര ,സെൽവി, കാന്തി എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രിവൻ്റീവ് ഓഫീസർ സി.ആർ രമേശ്, പിഎസ് ഷിനോ സിഇഒമാരായ ടിപി തോമസ്, ദീപു ബാലകൃഷ്ൺ, ഇപ്പൻ മാത്യു, ടിഎ സമീർ, എംഎസ് ഹാംലെറ്റ്‌, കെഎസ് രതീഷ്, കെവി പ്രശോഭ്, രവിശങ്കർ, ഡബ്ല്യൂ സിഇഒമാരായ ആര്യാ പ്രകാശ്, സിബി ഡ്രൈവർ ദിപിൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Popular Stories

    Next Story