Top

കളിയ്ക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം

കാല് രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്

24 Sep 2021 3:39 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കളിയ്ക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി, 13 വയസുകാരന് ദാരുണാന്ത്യം
X

കളിയ്ക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി 13 വയസുകാരന് ദാരുണാന്ത്യം. ഇടുക്കി നെടുംകണ്ടതാണ് സംഭവം. വാഴവര മഠത്തിപ്പറമ്പിൽ ബിജു- സൗമ്യ ദമ്പതികളുടെ മകൻ ജെറാൾഡ് ആണ് മരിച്ചത്. മൂന്ന് മണിയോടെയായിരുന്നു സംഭവം.

നെടുങ്കണ്ടത് അച്ഛന്റെ സഹോദരിയുടെ വീട്ടിൽ എത്തിയതാരുന്നു ജെറാൾഡ്. ഉച്ചയ്ക് ശേഷം കളിയ്ക്കുന്നതിനായി വീടിന്റെ ടെറസിലേയ്ക് പോയ കുട്ടിയെ കുറെ നേരം കഴിഞ്ഞും കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോഴാണ് കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്.

കാല് രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Popular Stories

    Next Story