മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; അജു അലക്സ്

ഓരോരുത്തർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് അജു അലക്സ്
മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; അജു അലക്സ്
Updated on

താൻ മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും കേസിനെ ഭയക്കുന്നില്ലെന്നും യുട്യൂബര്‍ അജു അലക്സ് പറഞ്ഞു. നടൻ മോഹൻലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് അജു അലക്സിന്‍റെ പ്രതികരണം.

താൻ ഒളിവിൽ പോയിരുന്നില്ല. ഓരോരുത്തർക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്ന് അജു അലക്സ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. പൊലീസ് തന്നെ ലോക്കപ്പിലാക്കി. കൊച്ചിയിൽ നിന്നും തൻ്റെ ട്രൈപോഡ് മൈക്കുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. തനിക്കെതിരെ ഏതൊക്കെ വകുപ്പുകൾ ചുമത്തി എന്നുള്ളത് ഓർക്കുന്നില്ലെന്നും അജു അലക്സ് പറഞ്ഞു. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും അതിനാൽ തന്നെ കേസിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല, അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; അജു അലക്സ്
'ഗോട്ട്' പൂർത്തിയാക്കിയിട്ടേ പാർട്ടിയുടെ മറ്റു കാര്യങ്ങളിലേക്ക് വിജയ് കടക്കൂ, റിപ്പോർട്ട്

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ 'ചെകുത്താൻ' എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സിനെ തിരുവല്ല പൊലീസാണ് അറസ്റ്റ് ചെയ്തത്. അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ദീഖിന്റെ പരാതിയിലാണ് മോഹൻലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസെടുത്തത്.

മോഹൻലാൽ വയനാട് ദുരന്തമേഖല സന്ദർശിച്ചതിന് എതിരെയായിരുന്നു അജു അലക്സിന്റെ പരാമർശം. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com