കാത്തിരുന്നോളൂ...; 'ഇന്ത്യൻ 2' അഡ്വാൻസ് ബുക്കിങ് നാളെ മുതൽ‌

സിനിമ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണെന്ന് കമൽഹാസൻ
കാത്തിരുന്നോളൂ...; 'ഇന്ത്യൻ 2' അഡ്വാൻസ് ബുക്കിങ് നാളെ മുതൽ‌

ശങ്കർ-കമൽഹാസൻ ചിത്രം ഇന്ത്യൻ 2ന്റെ അഡ്വാൻസ് ബുക്കിങ് നാളെ മുതൽ‌. ജൂലൈ 12നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ സേനാപതി വീണ്ടും പ്രത്യക്ഷപ്പെടുക. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ ടീം കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംവദിച്ചിരുന്നു. ശങ്കർ, കമൽഹാസൻ, സിദ്ധാർത്ഥ്, ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്ന ഗോകൂലം ഗോപാലൻ തുടങ്ങയവർ പങ്കെടുത്തു.

സിനിമ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് എന്നും ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്നും കമൽഹാസൻ പറഞ്ഞു. അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ വേർപാട് തന്നെ വേദനിപ്പിച്ചുവെങ്കിലും ചിത്രീകരണവേളയിലെ ഓർമ്മകൾ മറക്കാൻ കഴിയില്ല എന്നും കമൽ ഹാസൻ പറഞ്ഞു. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് നെടുമുടി വേണു എന്നും താരം കൂട്ടിച്ചേർത്തു.

ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്‍റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്.

ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ‍. സിനിമയുടെ അഡ്വാൻസ് ബുക്കിങ് നാളെ ആരംഭിക്കും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകൾ ലഭ്യമാകുമെന്നാണ് അറിയാനാകുന്നത്.

രവി വർമനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ശ്രീകർ പ്രസാദ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ട്. തിരക്കഥ, സംവിധാനം ശങ്കർ, സംഭാഷണങ്ങൾ ബി ജയമോഹൻ, കപിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ, ആക്ഷൻ അൻപറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജി.കെ.എം തമിഴ് കുമരൻ, പിആർഒ ശബരി, ഡിജിറ്റൽ മാർക്കറ്റിങ് സ്‌നേക്ക് പ്ലാൻ്റ്.

കാത്തിരുന്നോളൂ...; 'ഇന്ത്യൻ 2' അഡ്വാൻസ് ബുക്കിങ് നാളെ മുതൽ‌
'നെടുമുടി വേണുവാണ് എന്റെ ഇഷ്ട നടൻ'; കമൽ ഹാസൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com