
തെന്നിന്ത്യയിലെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ടുകളുടെ പട്ടികയെടുത്താൽ അതിൽ കമൽഹാസൻ-ശങ്കർ ടീമിന്റെ ഇന്ത്യൻ രണ്ട്-മൂന്ന് ഭാഗങ്ങൾ മുൻനിരയിൽ കാണും. ഏറെ നാളുകളായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല് ഹാസന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കമൽ നടത്തിയ ഒരു പ്രതികരണം മൂലം ഇന്ത്യൻ രണ്ട്-മൂന്ന് ഭാഗങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്.
ഇന്ത്യൻ 2 ന്റെ പ്രമോഷൻ പരിപാടിക്കിടെ താൻ ഇന്ത്യൻ 2 ന് സമ്മതിക്കാൻ കാരണം ഇന്ത്യൻ 3 ആണെന്നായിരുന്നു കമൽ പറഞ്ഞത്. എന്നെ വിശ്വസിക്കൂ, സത്യം എനിക്ക് ഇവിടെ പറയണം. ഇന്ത്യൻ രണ്ടാം ഭാഗത്തിന് ഞാൻ സമ്മതിച്ചതിന് പിന്നിലെ ഒരേയൊരു കാരണം മൂന്നാം ഭാഗമാണ്. ഞാൻ ഇന്ത്യൻ 3യുടെ ഫാൻ. സിനിമ കണ്ട ശേഷം ആളുകൾ പറയാറില്ലേ ഫസ്റ്റ് ഹാഫാണ് ഇഷ്ടപ്പെട്ടത്, രണ്ടാം പകുതിയാണ് ഇഷ്ടപ്പെട്ടത് എന്നൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ 3യാണ് രണ്ടാം പകുതി. അത് പുറത്തിറങ്ങാൻ ഇനിയും ആറുമാസം സമയമെടുക്കും എന്ന വിഷമത്തിലാണ് ഞാൻ,' എന്നായിരുന്നു കമൽ പറഞ്ഞത്.
നടന്റെ ഈ വാക്കുകൾക്ക് പിന്നാലെ ഇന്ത്യൻ മൂന്നാം ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗം ഒരു ചെറിയ ചിത്രമായിരിക്കുമോ എന്ന ചർച്ച ആരാധകർക്കിടയിൽ വന്നു. എന്നാൽ അത്തരമൊരു ചർച്ചയുടെ ആവശ്യമില്ലെന്ന് പറയുകയാണ് കമൽഹാസൻ. ഇന്ത്യൻ 2 ചെറിയ സിനിമയല്ല. ഇന്ത്യൻ 3 ന്റെ കഥയെക്കുറിച്ചുള്ള അറിവാണ് തന്റെ ആവേശത്തിന് പിന്നിലെ കാരണമെന്ന് കമൽഹാസൻ പറഞ്ഞു.
അതേസമയം ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. ഈ ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 എത്തുമെന്നാണ് സൂചന.
ചലച്ചിത്ര താരം ഷാജു ശ്രീധറിന് യുഎഇ ഗോൾഡൻ വിസ1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.