ഇന്ത്യയിലെ ഐമാക്സ് സ്ക്രീനുകൾ സേനാപതിക്കായി തുറക്കപ്പെടുന്നു; രണ്ടാം വരവ് കൂടുതൽ ദൃശ്യമികവോടെ

പ്രേക്ഷകർക്ക് മികച്ച കാഴ്ച്ചാനുഭവം സമ്മാനിക്കാൻ ഇന്ത്യയിൽ ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുകയാണ്

dot image

കമൽഹാസന്റെ ഏറ്റവും പതിയ ചിത്രം ഇന്ത്യൻ 2-വിന്റെ റിലീസിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ജൂലൈ 12-ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഉലക നായകൻ ആരാധകർ. തുടക്കം മുതലെ വലിയ ഹൈപ്പിലൊരുങ്ങിയ സിനിമ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നതും ഏറ്റവും മികവാർന്ന ദൃശ്യഭംഗിയോടെയാണ്. ഇതിന്റെ ഭാഗമായി പ്രേക്ഷകർക്ക് മികച്ച കാഴ്ച്ചാനുഭവം സമ്മാനിക്കാൻ ഇന്ത്യയിൽ ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുകയാണ്.

സിനിമയുടെ നിർമ്മാണ കമ്പനിയായ ലൈക്ക് പ്രൊഡക്ഷൻസാണ് ഇന്ത്യൻ 2 ഐമാക്സിലെത്തുമെന്നുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സേനാപതിയുടെ തിരിച്ചുവരവ് പുതിയ ലെവലിലേക്ക് എത്തിക്കാൻ പോകുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഈ കാഴ്ച്ചാനുഭവം നഷ്ടപ്പെടുത്തരുത്, എന്നായിരുന്നു നിർമ്മാതാക്കൾ കുറിച്ചത്.

ഐമാക്സിലെ ദൃശ്യാനുഭവം സാധാരണ തിയേറ്റർ സ്ക്രീനിൽ നിന്ന് മികച്ചതാകുന്നതെങ്ങനെ ?

ഉയർന്ന ക്വാളിറ്റിയുള്ള ക്യാമറകൾ, ഫിലിം ഫോർമാറ്റുകൾ, പ്രൊജക്ടറുകൾ ഇവയെല്ലാം ചേർന്ന സിനിമാ അനുഭവമാണ് ഐമാക്സ്. സാധാരണയിൽ നിന്നു വ്യത്യസ്തമായി വലിപ്പത്തിലും റെസല്യൂഷനിലും സിനിമകള് ചിത്രീകരിയ്ക്കാനും പ്രദര്ശിപ്പിക്കാനും ഐമാക്സ് ഫോർമാറ്റിന് കഴിയും. മാക്സിമം ഇമേജ് എന്നതാണ് ഐമാക്സ് എന്ന് പേരിന്റെ അർത്ഥം.

സാധാരണ 35 എംഎം ഫിലിമിന്റെ റെസല്യൂഷന്റെ മൂന്നിരട്ടി വലിപ്പമുള്ള ഫ്രെയിം റെക്കോർഡ് ചെയ്യാൻ കഴിയുന്ന ക്യാമറകൾ ഉപയോഗിച്ചാണ് ഐമാക്സ് സിനിമകൾ ചിത്രീകരിക്കുന്നത്. ഈ ക്യാമറകൾക്ക് വളരെ ഉയർന്ന അളവിലുള്ള ഡീറ്റെയ്ലിംഗ് നൽകാനും വ്യക്തതയുള്ള ദൃശ്യങ്ങൾ പകർത്താനും കഴിയും.

ജനപ്രിയ ഐമാക്സ് ക്യാമറകളിൽ Arri Alexa LF, Arri Alexa Mini LF എന്നിവ ഉൾപ്പെടുന്നു. ഇവ രണ്ടും 4K ക്യാമറകളാണ്. ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ, അവഞ്ചേഴ്സ്: ഇൻവിനിറ്റി വാർ, അവഞ്ചേഴ്സ്: എൻഡ്ഗെയിം തുടങ്ങിയ സിനിമകൾ ചിത്രീകരിക്കാൻ ഉപയോഗിച്ചത് ഈ ക്യാമറയിലാണ്. ഇതുകൂടാതെ, സോണിയുടെ വെനീസ് (6K), റെഡ് റേഞ്ചർ മോൺസ്ട്രോ (8K), പാനവിഷൻ മില്ലേനിയം ഡിഎക്സ്എൽ2 (8K) എന്നിവയൊക്കയൊണ് മറ്റ് ജനപ്രിയ ഐമാക്സ് ക്യാമറകൾ.

dot image
To advertise here,contact us
dot image