'മരണമാസ്സ്‌', ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന ചിത്രം ആരംഭിച്ചു

സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്
'മരണമാസ്സ്‌', ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന ചിത്രം ആരംഭിച്ചു

ടൊവിനോ തോമസിൻ്റെ നിർമാണത്തിൽ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മരണമാസ്സ്' ചിത്രീകരണം ആരംഭിച്ചു. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കോമഡി എൻ്റർടെയിനറാണ് ചിത്രം എന്നാണ് സൂചന.

ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടൊവിനോ തോമസ്, ടിങ്സ്റ്റൻ തോമസ്, തൻസീർ സലാം, റാഫേൽ പോഴോളിപറമ്പിൽ എന്നിവരാണ് മരണമാസ്സിന്റെ നിർമാതാക്കൾ. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഗോകുൽനാഥാണ്. ചിത്രത്തിൻ്റെ പൂജയും സ്വിച്ച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചുനടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും പൂജാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

രാജേഷ് മാധവൻ, സിജു സണ്ണി, സുരേഷ് കൃഷ്ണ, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാനവേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'മരണമാസ്സ്‌', ബേസിലിനെ നായകനാക്കി ടോവിനോ നിർമിക്കുന്ന ചിത്രം ആരംഭിച്ചു
ലാലും കമലും കൂടി ഉണ്ണികളുമായി വന്ന് കഥ പറഞ്ഞിട്ട് 37 വർഷങ്ങൾ...

'അന്വേഷിപ്പിൻ കണ്ടെത്തുവിൻ', 'നടികർ', എന്നിവയാണ് ഈ വർഷം തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രങ്ങൾ. പൃഥ്വിരാജ് ബേസിൽ ജോസഫ് കോമഡി ഫാമിലി ചിത്രമായ 'ഗുരുവായൂരമ്പല നടയിലാണ് ബേസിലിന്റെ ഒടുവിൽ തിയേറ്ററിൽ റിലീസായ ചിത്രം. ആഗോളതലത്തിൽ ചിത്രം 75 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കേരളത്തില്‍ നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com