'ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമല സ്വര്‍ണക്കേസില്‍ ശങ്കര്‍ ദാസിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

ശബരിമലയിലേത് വലിയ ക്രമക്കേടാണെന്നും സുപ്രീം കോടതി

'ദൈവത്തെ പോലും വെറുതെവിട്ടില്ല'; ശബരിമല സ്വര്‍ണക്കേസില്‍ ശങ്കര്‍ ദാസിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി
dot image

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കര്‍ ദാസിന്റെ അപ്പീല്‍ തള്ളി സുപ്രീം കോടതി. കേസിൽ ശങ്കര്‍ദാസിനെ എന്തുകൊണ്ടാണ് പ്രതി ചേര്‍ക്കാത്തതെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദിച്ചിരുന്നു. ഈ പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശങ്കര്‍ ദാസ് നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. കൊള്ളയില്‍ ശങ്കര്‍ ദാസിനും ഉത്തരവാദിത്തമുണ്ടെന്നും പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു. ശബരിമലയിലേത് വലിയ ക്രമക്കേടാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ജാമ്യം വേണമെങ്കില്‍ പരിഗണിക്കുന്ന കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് ഒപ്പുവെച്ചതെന്നായിരുന്നു ശങ്കര്‍ ദാസിന്റെ വാദം.

കേസിൽ ശങ്കര്‍ദാസിനെ എന്തുകൊണ്ടാണ് പ്രതി ചേര്‍ക്കാത്തതെന്ന ഹൈക്കോടതിയുടെ പരാമർശം തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് കാട്ടിയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം കൊല്ലം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള അപേക്ഷ കെ പി ശങ്കര്‍ദാസ് നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയത്.

Content Highlights: The Supreme Court strongly criticised the handling of the Sabarimala gold theft case during the hearing

dot image
To advertise here,contact us
dot image