20 ശതമാനം ഷൂട്ട് കഴിഞ്ഞു, ബാക്കി ഉടൻ ആരംഭിക്കും; സലാർ 2 പുതിയ അപ്ഡേറ്റ്

സിനിമയുടെ 20 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായതായും സൂചനകളുണ്ട്
20 ശതമാനം ഷൂട്ട് കഴിഞ്ഞു, ബാക്കി ഉടൻ ആരംഭിക്കും; സലാർ 2 പുതിയ അപ്ഡേറ്റ്

തെന്നിന്ത്യൻ സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ-പ്രഭാസ് ടീമിന്റെ സലാർ 2. സിനിമയുടെ ചിത്രീകരണം എന്ന് ആരംഭിക്കുമെന്ന സംശയങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പലരും ഉന്നയിക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ എത്തിയിരിക്കുകയാണ്.

സലാർ 2 ന്റെ ചിത്രീകരണം ആഗസ്റ്റ് 10 ന് ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇത് 15 ദിവസം നീണ്ടു നിൽക്കുന്ന ഷെഡ്യൂളായിരിക്കും. ശേഷം അടുത്ത എട്ട് മാസങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. ജൂൺ മാസത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം തീരുമാനിച്ചിരുന്നത്. എന്നാൽ മഴ കാരണവും അഭിനേതാക്കളുടെ ഡേറ്റ് ക്ലാഷ് മൂലവുമാണ് ചിത്രീകരണം വൈകിയത്. സിനിമയുടെ 20 ശതമാനത്തോളം ചിത്രീകരണം പൂർത്തിയായതായും സൂചനകളുണ്ട്.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു സലാർ ഒന്നാം ഭാഗം റിലീസ് ചെയ്തത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടുർ, കെ വി രാമ റാവു എന്നിവർ ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. പ്രഭാസ് നായകനായെത്തിയ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാനപ്പെട്ട വേഷത്തിലെത്തിയിരുന്നു. സലാർ രണ്ട് സുഹൃത്തുക്കളുടെ കഥയാണ്‌ പറയുന്നത്. ഉറ്റ സുഹൃത്തുക്കൾ എങ്ങനെ കൊടും ശത്രുക്കളായി എന്നുള്ളതിലേക്കാണ് 'സലാർ പാർട്ട്‌ 1 സീസ് ഫയർ' കഥ പറയുന്നത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം അത്തരത്തിൽ 'വൈൽഡ്' ആയ സിനിമാറ്റിക് ലോകമാണ് സമ്മാനിച്ചത്.

20 ശതമാനം ഷൂട്ട് കഴിഞ്ഞു, ബാക്കി ഉടൻ ആരംഭിക്കും; സലാർ 2 പുതിയ അപ്ഡേറ്റ്
പാൻ ഇന്ത്യൻ വിജയമായി കൽക്കി 2898 എഡി; സക്സസ് ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്‌ഡി, രാമചന്ദ്ര രാജു തുടങ്ങിയവരും സിനിമയിൽ അണിനിരന്നു. ഛായാഗ്രഹണം -ഭുവൻ ഗൗഡ, സംഗീത സംവിധാനം -രവി ബസ്രുർ, ആക്ഷൻസ്– അൻപറിവ്, കോസ്റ്റ്യൂം– തോട്ട വിജയ് ഭാസ്കർ, എഡിറ്റർ- ഉജ്വൽ കുൽകർണി, വി എഫ് എക്സ്– രാഖവ് തമ്മ റെഡ്‌ഡി തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com