വിശാൽ കൃഷ്ണമൂർത്തി 4K മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ദേവദൂതൻ റീ റിലീസ് ഫസ്റ്റ് ലുക്ക്

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്
വിശാൽ കൃഷ്ണമൂർത്തി 4K മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ദേവദൂതൻ റീ റിലീസ് ഫസ്റ്റ് ലുക്ക്

മോഹൻലാലിന്റെ ക്ലാസിക് ചിത്രമായ 'ദേവദൂതൻ' ഗംഭീരമായി വീണ്ടും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലുമാണ് പുനരവതരിപ്പിക്കപ്പെടുന്നത്.

2000ത്തിൽ റിലീസ് ചെയ്ത മിസ്റ്ററി ത്രില്ലർ ചിത്രമാണ് ദേവദൂതൻ. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ സിനിമയിൽ വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിദ്യാസാഗർ സംഗീതമൊരുക്കിയ സിനിമയിലെ ഗാനങ്ങൾക്കെല്ലാം ഇന്നും വലിയ പ്രേക്ഷക സ്വീകാര്യതയുണ്ട്. യേശുദാസ്, ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ് ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. കൈതപ്രമായിരുന്നു ഗാനങ്ങൾക്ക് വരികൾ രചിച്ചത്.

വിശാൽ കൃഷ്ണമൂർത്തി 4K മികവോടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്; ദേവദൂതൻ റീ റിലീസ് ഫസ്റ്റ് ലുക്ക്
ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ അജിത് ചിത്രം; വരുന്നു 'വിടാമുയർച്ചി' വമ്പൻ അപ്ഡേറ്റ് ഇന്ന്?

കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം, മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകളും ചിത്രം കരസ്ഥമാക്കിയിരിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com