ബീച്ചിലും പരിസരത്തും സ്‌ഫോടനം, പേടിച്ചരണ്ട് ജനങ്ങള്‍; പരിഭ്രാന്തി സൃഷ്ടിച്ച് 'ഗോട്ട്' ചിത്രീകരണം

സിനിമാ ചിത്രീകരണം നടക്കുകയാണെന്ന് അറിയാത്തത് മൂലം ഇത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു
ബീച്ചിലും പരിസരത്തും സ്‌ഫോടനം, പേടിച്ചരണ്ട് ജനങ്ങള്‍; പരിഭ്രാന്തി സൃഷ്ടിച്ച് 'ഗോട്ട്' ചിത്രീകരണം

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുതുച്ചേരിയിൽ പുരോഗമിക്കുകയാണ്. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുന്ന പുതിയ ഷെഡ്യൂൾ പുതുച്ചേരിയിലെ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് പുതുച്ചേരി ബീച്ചിലും പരിസരത്തും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള സ്റ്റണ്ട് സീൻ ചിത്രീകരിച്ചത്. സിനിമാ ചിത്രീകരണം നടക്കുകയാണെന്ന് അറിയാത്തത് മൂലം ഇത് നാട്ടുകാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അപ്രതീക്ഷിതമായ സ്‌ഫോടനങ്ങളെക്കുറിച്ച് പൊതുജനങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് അപകടമൊന്നുമില്ലെന്നും സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സിനിമാപ്രവർത്തകർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ചിത്രീകരണം പുനരാരംഭിച്ചത് എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബീച്ചിലും പരിസരത്തും സ്‌ഫോടനം, പേടിച്ചരണ്ട് ജനങ്ങള്‍; പരിഭ്രാന്തി സൃഷ്ടിച്ച് 'ഗോട്ട്' ചിത്രീകരണം
'എടാ മോനെ... രംഗചേട്ടൻ പറഞ്ഞാൽ പറഞ്ഞതാ' ആവേശത്തിൽ ബോളിവുഡ് നടൻ വരുൺ ധവാൻ

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com