കേരളത്തിൽ കുതിപ്പ് തുടർന്ന് ഗുരുവായൂരമ്പല നടയിൽ; കളക്ഷൻ റിപ്പോർട്ട് പുറത്ത്

വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ മികച്ച കളക്ഷനോടെ മുന്നേറുകയാണ്
കേരളത്തിൽ കുതിപ്പ് തുടർന്ന് ഗുരുവായൂരമ്പല നടയിൽ; കളക്ഷൻ റിപ്പോർട്ട് പുറത്ത്

പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് മാത്രമായി 34.80 കോടി രൂപ ഗുരുവായൂര്‍ അമ്പലനടയില്‍ നേടിയിട്ടുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ട്.

കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് സിനിമയുടെ ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

കേരളത്തിൽ കുതിപ്പ് തുടർന്ന് ഗുരുവായൂരമ്പല നടയിൽ; കളക്ഷൻ റിപ്പോർട്ട് പുറത്ത്
കോളിവുഡിന് ആശ്വാസമായി അരണ്‍മനൈ; മൂന്ന് ആഴ്ച കൊണ്ട് നേടിയത് മികച്ച കളക്ഷൻ

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com