ലൊക്കേഷൻ കണ്ടെത്താൻ 18 മാസം, ലൂസിഫറിന്റെ രണ്ടാം ഭാഗം തന്നെയാണോ ഇതെന്ന് സംശയം: പൃഥ്വിരാജ്

തീപാറും അടിയും, യുദ്ധവും, ചീറിപായുന്ന ഹെലികോപ്റ്ററുകളും, കോടികൾ വിലവരുന്ന കാറുകളും തുടങ്ങി ഒരു വലിയ അധോലോകത്തിലേക്കുള്ള അത്യപൂർവമായ കാഴ്ചയാണോ സിനിമ
ലൊക്കേഷൻ കണ്ടെത്താൻ 18 മാസം, ലൂസിഫറിന്റെ രണ്ടാം ഭാഗം തന്നെയാണോ ഇതെന്ന് സംശയം: പൃഥ്വിരാജ്

മോഹൻലാൻ പൃഥ്വിരാജ് ചിത്രം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. മലയാള സിനിമ ഇന്ന് വരെ ചിത്രീകരിക്കാത്ത ലൊക്കേഷനുകളിലാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. തീപാറും അടിയും, യുദ്ധവും, ചീറിപ്പായുന്ന ഹെലികോപ്റ്ററുകളും, കോടികൾ വിലവരുന്ന കാറുകളും തുടങ്ങി ഒരു വലിയ അധോലോകത്തിലേക്കുള്ള അത്യപൂർവമായ കാഴ്ചയാണോ സിനിമ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

അമേരിക്കയിലും യുകെയിലും ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ ദുബായിയും അബുദാബിയുമടക്കമുള്ള ഗൾഫ് രാജ്യങ്ങളിലാണ്. ചിത്രം 15 ലൊക്കേഷനുകളിൽ ചിത്രീകരിക്കുമെന്നാണ് ഇപ്പോഴുള്ള കണക്ക്. ഒന്നാം ഘട്ടം ലെ, ലഡാക്ക് എന്നിവിടങ്ങളിലെ മലനിരകളിലാണു ചിത്രീകരിച്ചത്. ഡൽഹിയിലും മുംബൈയിലും ചെന്നൈയിലും ചിത്രീകരണം ബാക്കിയാണ്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാകും ചിത്രീകരിക്കുക. ഓരോ ഘട്ടത്തിനു ശേഷം ഒരു മാസത്തോളം സമയം ഇടവേളയുണ്ട്. വലിയ സെറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ വേണ്ടിയാണിത്. ചിത്രത്തിൽ രാജ്യാന്തര താരങ്ങളും എത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ലൊക്കേഷൻ കണ്ടെത്താൻ 18 മാസം, ലൂസിഫറിന്റെ രണ്ടാം ഭാഗം തന്നെയാണോ ഇതെന്ന് സംശയം: പൃഥ്വിരാജ്
'ആഘോഷിപ്പിൻ അർമാദിക്കുവിൻ....' ചരിത്രത്തിലാദ്യമായി 1000 കോടിയിലേക്ക് മലയാള സിനിമ

ചിത്രത്തിന്റെ ലൊക്കേഷൻ കണ്ടെത്താന്‍ വേണ്ടി മാത്രം പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട്ട് മാസമാണ്. സിനിമയിൽ കാണിക്കുന്ന അതാതു രാജ്യങ്ങളിൽത്തന്നെയാണ് ഇത്തരം രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആ ഒറിജിനാലിറ്റിയാകും എമ്പുരാന്റെ പ്രധാന പ്രത്യേകത. എമ്പുരാനിൽ മുണ്ടുമടക്കിക്കുത്തി അടിയുണ്ടാക്കുന്ന മോഹൻലാലിനെ നിങ്ങൾ കണ്ടെന്ന് വരില്ലെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമാണോ താൻ ചെയ്യുന്നതെന്ന് ഇപ്പോൾ തനിക്ക് പോലും പറയാൻ പറ്റില്ലെന്നും പൃഥ്വിരാജ് പറയുന്നു. 150 കോടി രൂപ ചെലവിലാണ് ചിത്രം നിർമാണം പ്രതീഷിച്ചതെങ്കിലും അത് കടക്കാനാണ് സാധ്യത.

2019 ല്‍ 'ലൂസിഫര്‍' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ബൈജു സന്തോഷ്, ഫാസില്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാ​ഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com