മഞ്ഞുമ്മൽ ക്ലൈമാക്സിലെ സുഭാഷിന്റെ ശരീരത്തെ ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി'; വെളിപ്പെടുത്തി ചിദംബരം

'ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു'
മഞ്ഞുമ്മൽ ക്ലൈമാക്സിലെ സുഭാഷിന്റെ ശരീരത്തെ ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി'; വെളിപ്പെടുത്തി ചിദംബരം

ജനപ്രീതിയേറ്റുവാങ്ങി മലയാളത്തിന്റെ സ്വന്തം 'മഞ്ഞുമ്മൽ ബോയ്സ്' ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. തെന്നിന്ത്യൻ പ്രേക്ഷകരുടെയടക്കം ഹൃദയത്തിൽ ചേക്കേറിയ സിനിമയുടെ ക്ലൈമാക്സ് കരളലിയിപ്പിക്കുന്നതായിരുന്നു. എന്നാൽ ശരീരമാസകലം ചെളി പുരണ്ടു കിടക്കുന്ന സുഭാഷിന്റെ സീനിനെ കുറിച്ച് സംവിധായകൻ ചിദംബരം പറഞ്ഞ വാക്കുകൾ ഇതിനിടെ ശ്രദ്ധ നേടുകയാണ്.

ശ്രീനാഥ് ഭാസിയുടെ ശരീരം മുഴുവനുള്ള ചെളി ബിസ്ക്കറ്റ് പൊടിച്ചു ചേർത്തു പിടിപ്പിച്ചതായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. ചെളിയെന്ന രീതിയില്‍ കാണുന്നതെല്ലാം ബിസ്ക്കറ്റ് തന്നെയാണെന്നും ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ഭാസി സിനിമയുടെ ക്ലൈമാക്സ് അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു.

മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, പകരം ഓറിയോ ബിസ്ക്കറ്റ് ആണ് ഉപയോഗിച്ചത്. അതൊരു മേക്കപ്പ് ടെക്നിക്കാണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകളാണത്. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തത്. നന്ദി പറയേണ്ടത് അദ്ദേഹത്തിനോടാണ്. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും ഞെട്ടിയിരുന്നു, ചിദംബരം കൂട്ടിച്ചേർത്തു.

മഞ്ഞുമ്മൽ ക്ലൈമാക്സിലെ സുഭാഷിന്റെ ശരീരത്തെ ചെളി ഓറിയോ ബിസ്കറ്റിന്റെ പൊടി'; വെളിപ്പെടുത്തി ചിദംബരം
ഇനി പ്രായം കുറയ്ക്കാനുള്ള സമയം; വിജയ് ദുബായിലേക്ക്, ശേഷം 'ഗോട്ട്' ഡി എയ്ജിങ്ങിനായി യുഎസിലേക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com