'സുരേശേട്ടന്‍ ഭയങ്കര റൊമാന്റിക് ആണല്ലോ'; ഹൃദയഹാരിയായ പ്രണയകഥയിലെ ''പ്രേമലോല ലോല ലോല....''

രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് 16-നാണ് റിലീസ് ചെയ്യുക
'സുരേശേട്ടന്‍ ഭയങ്കര റൊമാന്റിക് ആണല്ലോ'; ഹൃദയഹാരിയായ പ്രണയകഥയിലെ ''പ്രേമലോല ലോല ലോല....''

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനത്തിലൊരുങ്ങുന്ന 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ'യിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. ''പ്രേമലോല'' എന്ന ഗാനം ഡാര്‍വിന്‍ വിന്‍സന്റിന്റെ സംഗീതത്തില്‍ സുഷിന്‍ ശ്യാമാണ് ആലപിച്ചിരിക്കുന്നത്. സുരേശന്റെയും സുമലതയുടെയും പ്രണയം മൂന്ന് കാലഘട്ടത്തിലായി കാണിക്കുന്നതാണ് ഗാനം. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മെയ് 16-നാണ് റിലീസ് ചെയ്യുക.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി നൂറ് ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. വൈശാഖ് സു​ഗുണന്‍റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസന്‍റ് ആണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുരേഷ് ​ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.

'സുരേശേട്ടന്‍ ഭയങ്കര റൊമാന്റിക് ആണല്ലോ'; ഹൃദയഹാരിയായ പ്രണയകഥയിലെ ''പ്രേമലോല ലോല ലോല....''
ആസിഫ് അലിയുടെ'തലവന്‍' റിലീസിന്; ശ്രദ്ധ നേടി തീം സോങ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com