'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

'വിവാഹ വാർഷികാശംസകൾ ഉമ്മ, പാ...'
'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുൽഫത്തിനും ആശംസയറിയിച്ച് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇരുവർക്കും ആശംസകളറിയിച്ച് കുറിപ്പ് പങ്കുവെച്ചത്. ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താൻ ഭാഗ്യം ചെയ്തയാളാണെന്ന് ദുൽഖർ കുറിച്ചു. ഇരുവരുടെയും വർഷങ്ങൾക്ക് മുൻപുള്ള ചിത്രവും ഈയടുത്ത് എടുത്ത ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്.

45 വർഷക്കാലം ഇരുവരും ഒരുമിച്ച് നിന്ന് വിജയമാക്കി. നിങ്ങളുടെ വഴികളിൽ നിങ്ങളൊരു കൊച്ചു ലോകം തന്നെ തീർത്തു. ഈ സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകാൻ കാഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. വിവാഹ വാർഷികാശംസകൾ ഉമ്മ, പാ... നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണവുമാക്കുന്നു.

1979ലാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരായത്‌. വിവാഹ ശേഷമായിരുന്നു മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിവാഹിതനായ അതേ വര്‍ഷം തന്നെയായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ രംഗപ്രവേശം. പിന്നീട്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമയിലെ തിരക്കുള്ള നടനായി മമ്മൂട്ടി മാറുകയായിരുന്നു.

'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ
കാട്ടുപോത്തിന്റെ വീറോടെ അവനെത്തുന്നു; മാരി സെൽവരാജ്-ധ്രുവ് ചിത്രം ടൈറ്റിൽ പ്രഖ്യാപിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com