സംഗീത പരിപാടിക്കിടെ ഗായികയ്ക്ക് കുപ്പിയേറ്; കാണികളെ ഞെട്ടിച്ച് ഗായികയുടെ പ്രതികരണം

ഡെറാഡൂണിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

dot image

വ്യത്യസ്തമായ ആലാപനശൈലിയിലൂടെ രാജ്യമെങ്ങും ആരാധകരെ സമ്പാദിച്ച ഗായികയാണ് സുനീധി ചൗഹാൻ. ഇപ്പോഴിതാ ഗായിക വീണ്ടും വാര്ത്തകളില് നിറയുകയാണ്. ഡെറാഡൂണിൽ നടന്ന സംഗീത പരിപാടിക്കിടെ കാണികളിലൊരാൾ സുനീധിക്കു നേരെ പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു. ഈ പ്രവർത്തിയോട് ഗായിക പ്രതികരിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

സംഭവത്തിന് ശേഷം ഗാനം അല്പനേരം നിർത്തിവെച്ച അവർ, 'ബോട്ടിലുകൾ എറിയുന്നതിലൂടെ ഒരാൾക്ക് എന്ത് നേടാനാവും? ഷോ കുറച്ചുസമയത്തേക്ക് തടസപ്പെടും. നിങ്ങൾക്ക് അതാണോ വേണ്ടത്' എന്ന് ചോദിച്ചു. അല്ല എന്നായിരുന്നു ലഭിച്ച മറുപടി. കാണികളിലൊരാളുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് സുനീധി നൽകിയ മറുപടിക്ക് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

തിരുമ്പിവന്തിട്ടേന്... 'ആവേശം' കുറഞ്ഞോ, കോളിവുഡിൽ 'അരൻമനൈ'യുടെ വിളയാട്ടം

ഡെറാഡൂണിൽ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ധൂം മചാലേ, ഷീലാ കാ ജവാനി, കാമിലി, ക്രേസി കിയാ രേ, ആജാ നച്ച്ലേ, ബീഡി, ഡെസി ഗേൾ തുടങ്ങി നിരവധി ഗാനങ്ങളാണ് സുനീധി ചൗഹാനെ സംഗീതാസ്വാദകരുടെ പ്രിയ ഗായികയാക്കിമാറ്റിയ ഗാനങ്ങൾ.

dot image
To advertise here,contact us
dot image