'ആവേശ'കൊടുമുടിയിൽ തിയേറ്ററുകൾ, മൂന്നാം വാരം 350 സ്‌ക്രീനുകളിലേക്ക്

ആഗോളതലത്തിൽ ആവേശം 100 കോടി കടന്ന് 150 തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.
'ആവേശ'കൊടുമുടിയിൽ തിയേറ്ററുകൾ, മൂന്നാം വാരം 350 സ്‌ക്രീനുകളിലേക്ക്

ഫഹദ് ഫാസിലിന്റെ എക്കാലത്തെയും ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ 'ആവേശം'. വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിക്കുകയാണ്. ചിത്രം മൂന്നാഴ്ച പിന്നിടുമ്പോൾ 350 ൽ കൂടുതൽ സ്ക്രീനുകൾ കൂട്ടിയിരിക്കുകയാണ്. ആഗോളതലത്തിൽ ആവേശം 100 കോടി കടന്ന് 150 തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രം കേരളത്തിൽ മാത്രം 50 കോടി കളക്ട് ചെയ്തത്. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തിലധികം റീലുകളാണ് 'ഇല്ലുമിനാറ്റി' എന്ന ഗാനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരുങ്ങിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്‍വഹിച്ചത്. ഫഹദ് ഫാസിലിന്റെ ഇതുവരെ കാണാത്ത ഒരു മുഴുനീള പെർഫോമൻസാണ് ചിത്രത്തിലേത്.

'ആവേശ'കൊടുമുടിയിൽ തിയേറ്ററുകൾ, മൂന്നാം വാരം 350 സ്‌ക്രീനുകളിലേക്ക്
തിരിച്ചുവരവിലും ബ്ലോക്ക് ബസ്റ്ററായത് ഇന്ത്യയില്‍ മാത്രമല്ല; യു കെ കളക്ഷനില്‍ റെക്കോര്‍ഡിട്ട് ഗില്ലി

ഏപ്രിൽ 11 ന് റിലീസ് ചെയ്ത ചിത്രം എല്ലാ ദിവസവും മൂന്ന് കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. ആഗോളതലത്തിലും സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ആവേശത്തിന്റെ നിര്‍മാണം. നിര്‍മാണത്തില്‍ നസ്രിയയും പങ്കാളിയാണ്.

സിനിമയില്‍ ആശിഷ്, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീര്‍ താഹിറാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com