പ്രേമലു തെലുങ്ക് പതിപ്പിന് ഇത്രയും വലിയ വിജയം കരുതിയിരുന്നില്ല; എസ്എസ് കാർത്തികേയ, ഒടിടി വരുന്നു

പ്രേമലുവിൻ്റെ വിജയത്തോടെ തെലുങ്ക് സിനിമയിൽ വലിയ അവസരങ്ങളാണ് മമിത ബൈജുവീണ് ലഭിച്ചിരിക്കുന്നത്
പ്രേമലു തെലുങ്ക് പതിപ്പിന് ഇത്രയും വലിയ വിജയം കരുതിയിരുന്നില്ല; എസ്എസ് കാർത്തികേയ, ഒടിടി വരുന്നു

വമ്പൻ താരങ്ങളില്ലാതെ യൂത്തിന്റെ കഥ പറഞ്ഞുകൊണ്ട് തിയേറ്ററിൽ വിജയക്കൊടി പാറിച്ച ചിത്രമാണ് പ്രേമലു. ആദ്യ ദിനത്തിൽ വെറും 90 ലക്ഷം രൂപ മാത്രം കളക്ട് ചെയ്ത സിനിമ പിന്നീട് മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ വിജയം നേടുകയും തെലുങ്ക്, തമിഴ് ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുകയുമായിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ രാജമൗലിയുടെ മകൻ എസ്‌ എസ്‌ കാർത്തികേയനാണ്. തെലുങ്കിൽ ഇതിനോടകം തന്നെ ചിത്രം ജനപ്രിയമായി കഴിഞ്ഞു.

തെലുങ്കിൽ ചിത്രത്തിന്റെ ഒടിടി സ്വന്തമാക്കിയിരിക്കുന്നത് ആഹ ആണ്. ഈ മാസം 12 മുതൽ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിന്റെ മലയാളം ഒടിടി റിലീസും 12ാം തിയ്യതി തന്നെയാണ് ഹോട്ട്സ്റ്റാറിൽ എത്തുന്നത്. തെലുങ്ക് പതിപ്പിന് ഇത്രയും വലിയ വിജയം കരുതിയിരുന്നില്ലെന്നും ഒടിടി പതിപ്പ് എങ്ങനെയായിരിക്കുമെന്ന് കാണാൻ ആകാംക്ഷയുണ്ടെന്നും എസ്എസ് കാർത്തികേയ പറഞ്ഞു.

പ്രേമലു തെലുങ്ക് പതിപ്പിന് ഇത്രയും വലിയ വിജയം കരുതിയിരുന്നില്ല; എസ്എസ് കാർത്തികേയ, ഒടിടി വരുന്നു
'റഹ്മാനെ കൊണ്ട് തല്ലിക്കരുതെന്ന് സുരേഷ് ഗോപി, പൊട്ടി കരഞ്ഞ് റഹ്‌മാൻ'; വെളിപ്പെടുത്തി വിജി തമ്പി

പ്രേമലുവിൻ്റെ വിജയത്തോടെ തെലുങ്ക് സിനിമയിൽ വലിയ അവസരങ്ങളാണ് മമിത ബൈജുവീണ് ലഭിച്ചിരിക്കുന്നത്. ഒടിടി പ്ലേ റിപ്പോർട്ടനുസരിച്ച് ഇതിനകം തന്നെ രണ്ട് പ്രോജക്റ്റുകൾ മമിതയ്ക്ക് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 10 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. ഡിഎംകെ നേതാവും അഭിനേതാവും നിര്‍മ്മാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്സ് സ്വന്തമാക്കിയത്. റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ വിതരണം ഏറ്റെടുക്കുന്നത്.

ചെറിയ ബജറ്റിലൊരുങ്ങിയ ഒരു മലയാളം ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരങ്ങളാണ് പ്രേമലുവിന് ലഭിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com