

തനിക്ക് ഒപ്പം നിന്നിരുന്ന ഉറ്റ സുഹൃത്തുക്കൾ പോലും ഭർത്താവിന്റെ മരണശേഷം തനി നിറം കാണിച്ചുവെന്ന് നടി മേഘ്ന. തന്റെ ദുഃഖം ചിലർ അവരുടെ സ്റ്റാർഡത്തിന് വണ്ടി ഉപയോഗിച്ചെന്നും മേഘ്‌ന പറഞ്ഞു. വളരെ അടുത്ത ആളുകളായിരിക്കും നമ്മളെ വേദനിപ്പിക്കുകഎന്നും താൻ എല്ലാം തുറന്നു പറയുന്ന സ്വഭാവക്കാരിയാണെന്നും നടി പറഞ്ഞു. റയാൻ മിഥുനുമായുള്ള പോഡ്കാസ്റ്റിലാണ് നടിയുടെ പ്രതികരണം.
'എന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് ഞാൻ ചിരുവിനെ ഡേറ്റ് ചെയ്യുമ്പോൾ ചിരു വലിയ റെഡ് ഫ്ലാഗ് ആയിരുന്നു. പക്ഷെ എനിക്ക് വേണ്ടി അദ്ദേഹം ഗ്രീൻ ഫ്ലാഗായി. ചിരുവിൽ നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനാണ്. ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നും. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്. എന്റെ ദുഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചിരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണ ശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു. വളരെ കടുത്ത തനിനിറം ഞാൻ കണ്ടു.
ഒരിക്കൽ ഒരു സംഭവമുണ്ടായി. ചിലരോട് ചില കാര്യങ്ങൾ പറയുമ്പോൾ സേഫ് ആണെന്ന് നമ്മൾ കരുതും. കാരണം അവർ നമ്മളുമായി വളരെ ക്ലോസ് ആണ്. ഈ വ്യക്തിയോട് ഒരു സംഭവത്തെക്കുറിച്ച് പല തവണ ഞാൻ പറഞ്ഞിരുന്നു. ഒരു തവണ കൂടി ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് നീ തെറാപ്പിക്കോ മറ്റോ പോകൂ, ഒരു പേപ്പറിൽ എഴുതി കത്തിക്കൂ എന്നാണ്. ഞാനത് ചെയ്തില്ലെന്നാണോ. ചില മുറിവുകൾ ആഴമുള്ളതായിരിക്കും. അത് ഹീൽ ചെയ്യാൻ പറ്റില്ല. വളരെ അടുത്ത ആളുകളായിരിക്കും നമ്മളെ വേദനിപ്പിക്കുക. അതെന്റെ പ്രശ്നമാണ്. താനെല്ലാം തുറന്ന് പറയുന്ന ആളാണ്. അത് മാറ്റാൻ ശ്രമിക്കുകയാണ്,' മേഘ്‌ന പറഞ്ഞു.
അന്തരിച്ച കന്നഡ സൂപ്പര്‍താരം ചിരഞ്ജീവി സര്‍ജ ആയിരുന്നു നടി മേഘ്‌ന രാജിന്റെ ജീവിതപങ്കാളി. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം മേഘ്നയ്ക്ക് വലിയ ആഘാതമായിരുന്നു. മേഘ്ന നാല് മാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ മരിക്കുന്നത്. അതേസമയം, കന്നഡയില്‍ നിന്ന് മലയാളത്തിലേക്ക് എത്തിയ നടിയാണ് മേഘന രാജ്. യക്ഷിയും ഞാനും, ബ്യൂട്ടിഫുൾ എന്നീ സിനിമകളിലൂടെയാണ് മേഘ്ന മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നത്. ഒട്ടനവധി ചിത്രങ്ങളിലാണ് വിവിധ ഭാഷകളിലായി മേഘ്‌ന വേഷമിട്ടിട്ടുള്ളത്.
Content Highlights: After the sudden death of her husband Chiranjeevi Sarja, Meghana Raj has spoken about facing emotional abuse and toxic expectations from people around her, including friends who expected her to act “a certain way. In her interviews she described how pressures to hide her feelings and conform to what others thought was appropriate behaviour made a difficult emotional journey even harder.