'ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം, എന്നാൽ 2021ൽ മരിച്ചു'; കുറിപ്പ്, മറുപടിയുമായി പൃഥ്വി

'സിനിമ കാണാൻ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ'
'ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം, എന്നാൽ 2021ൽ മരിച്ചു'; കുറിപ്പ്, മറുപടിയുമായി പൃഥ്വി

ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായി സിനിമ രാജ്യമെമ്പാടും മികച്ച പ്രതികരണമാണ് നേടുന്നത്. ഈ അവസരത്തിൽ ഒരു പ്രേക്ഷകൻ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പും അതിന് പൃഥ്വി നൽകിയ മറുപയടിയുമാണ് ശ്രദ്ധ നേടുന്നത്.

ഒടുവിൽ ആടുജീവിതം ഇങ്ങെത്തിയിരിക്കുകയാണ്. എന്റെ സഹോദരൻ ഇതിനായി ഏറെ വർഷങ്ങൾ സ്വപ്നം കണ്ടു. എന്നാൽ 2021 സെപ്തംബറിൽ ആരോഗ്യ പ്രശ്നങ്ങൾ മൂലം മരണപ്പെട്ടു. മാനസിക ദൗർബല്യങ്ങളുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ ആവേശം പ്രകടമായിരുന്നു. സിനിമ കാണാൻ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ,' എന്ന് പറഞ്ഞു കൊണ്ടാണ് പ്രേക്ഷകൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പിനൊപ്പവും സഹോദരന്റെ ഒരു വീഡിയോയും പ്രേക്ഷകൻ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ സഹോദരൻ, ആടുജീവിതത്തിന്റെ ഷൂട്ടിങ് വേളയിൽ കൊവിഡ് പ്രതിസന്ധികൾ മൂലം മുടങ്ങിയ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതും സിനിമയിലൂടെ പൃഥ്വിരാജ് ദേശീയ പുരസ്കാരം നേടുമെന്ന് ആവേശത്തോടെ പറയുന്നതും വീഡിയോയിൽ കാണാം.

പ്രേക്ഷകന്റെ കുറിപ്പിന് പിന്നാലെ പൃഥ്വി മറുപടി നൽകിയിട്ടുമുണ്ട്. നിങ്ങളുടെ നഷ്ടത്തിൽ പങ്കുചേരുന്നു. അദ്ദേഹം മറ്റെവിടെയെങ്കിലും നിന്ന് ഇതൊക്കെ കാണുന്നുണ്ടാകുമെന്നും ഇതോർത്ത് അദ്ദേഹം അഭിമാനപ്പെടുണ്ടാകുമെന്നും പൃഥ്വി കുറിച്ചു.

'ആടുജീവിതം കാണണമെന്നത് സഹോദരന്റെ വലിയ ആഗ്രഹം, എന്നാൽ 2021ൽ മരിച്ചു'; കുറിപ്പ്, മറുപടിയുമായി പൃഥ്വി
'നാട്ടിലെ പേരാണ് ഷുക്കൂർ, നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല'; പ്രതികരിച്ച് ബെന്യാമിൻ

അതേസമയം ആടുജീവിതം സിനിമ 50 കോടിയിലധികം കളക്ഷനുമായി മുന്നേറുകയാണ്. 82 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ‍് അടക്കമുള്ള കാരണങ്ങളാല്‍ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഉയരാന്‍ കാരണമായത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളിൽ തന്നെ ആടുജീവിതം ലാഭത്തുകയിലേക്കെത്തുമെന്നതിൽ സംശയമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com