നാളെ ആറാട്ടുപുഴക്കാരുടെ ദിവസം; 'ആടുജീവിതം' കാണാൻ നജീബ് ഫാൻസ് അസോസിയേഷനുമുണ്ടാകും

തിയേറ്ററിൽ മുതിർന്നവർക്ക് വന്നുകാണാനുള്ള വാഹന സൗകര്യം ഏർപ്പാടാക്കുന്ന കാര്യത്തിലും നജീബ് ഫാൻസ് അസോസിയേഷൻ ചർച്ചകൾ നടത്തുന്നുണ്ട്
നാളെ ആറാട്ടുപുഴക്കാരുടെ ദിവസം; 'ആടുജീവിതം' കാണാൻ നജീബ് ഫാൻസ് അസോസിയേഷനുമുണ്ടാകും

നജീബിന്റെ ജീവിത കഥ നാളെ വെള്ളിത്തിരയിലെത്തുമ്പോൾ ആറുപ്പുഴക്കാരനായ നജീബിന് ഒരു ആരാധക സമിതിക്ക് കൂടി രൂപം കൊള്ളുകയാണ്. നജീബ് ഫാൻസ് അസോസിയേഷൻ തന്നെയുണ്ട്. തന്റെ ജീവിതത്തിലൂടെ ആറാട്ടുപുഴയുടെ അഭിമാനമായ നജീബിന്റെ സിനിമ കാണാൻ സ്വന്തം നാട്ടിൽ നിന്ന് കൂടുതൽ ആളുകളെ എത്തിക്കാനാണ് ഫാൻസ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്.

തിയേറ്ററിൽ മുതിർന്നവർക്ക് വന്നുകാണാനുള്ള വാഹന സൗകര്യം ഏർപ്പാടാക്കുന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ആറാട്ടുപുഴ പഞ്ചായത്തിലെ പത്തിശേരി പതിനെട്ടാം വാർഡ് മെമ്പർ എൽ മൻസൂറിന്റെ നേതൃത്വത്തിലുള്ള നജീബ് ഫാൻസാണ് ഏർപ്പാടുകൾ ചെയ്യാൻ തുടക്കം കുറിച്ചത്.

ഏതാനും ദിവസം മുൻപാണ് നജീബിന്റെ ചെറുമകൾ അസുഖത്തെ തുടർന്ന് നിര്യായയായത്. ഒരു കുടുംബത്തെ മുഴുവൻ ആ മരണം തളർത്തിയിരുന്നു. വിയോഗ വേദന കുറച്ചൊന്നൊഴിഞ്ഞ ശേഷം കുടുംബമായി തന്നെ സിനിമ കാണാൻ എത്താനാണ് നജീബ് തീരുമാനിച്ചിരിക്കുന്നത്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമ പറയുന്നത് നജീബിന്റെ ദുരിതപർവമായ പ്രവാസ ജീവിതമാണ്. നാളെ റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രീ- ബുക്കിംഗ് റെക്കോർഡ് വേഗത്തിലാണ് പൂർത്തിയായിരിക്കുന്നത്.

നാളെ ആറാട്ടുപുഴക്കാരുടെ ദിവസം; 'ആടുജീവിതം' കാണാൻ നജീബ് ഫാൻസ് അസോസിയേഷനുമുണ്ടാകും
മഞ്ഞുമ്മൽ ബോയ്സ് ഹിറ്റാക്കിയ ഗുണ കേവ്; ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷം സഞ്ചാരികൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com