മദ്യവിൽപ്പന കുറഞ്ഞത് ചട്ടലംഘനവും നോട്ടക്കുറവും കാരണമെന്ന് ആരോപണം; ഷോപ്പ് ഇൻ ചാർജിന് നോട്ടീസ് നൽകി ജനറൽ മാനേജർ

കണ്ണൂര്‍ പാറക്കണ്ടി ചില്ലറ വില്‍പനശാലയിലെ ഷോപ്പ് ഇന്‍ ചാര്‍ജ് വി സുബീഷിനാണ് കെഎസ്ബിസി ജനറല്‍ മാനേജര്‍ നോട്ടീസ് അയച്ചത്

മദ്യവിൽപ്പന കുറഞ്ഞത് ചട്ടലംഘനവും നോട്ടക്കുറവും കാരണമെന്ന് ആരോപണം; ഷോപ്പ് ഇൻ ചാർജിന് നോട്ടീസ് നൽകി ജനറൽ മാനേജർ
dot image

കണ്ണൂര്‍: മദ്യവില്‍പന കുറഞ്ഞതില്‍ ഷോപ്പ് ഇന്‍ ചാര്‍ജിന് നോട്ടീസ് നല്‍കി ജനറല്‍ മാനേജര്‍. കണ്ണൂര്‍ പാറക്കണ്ടി ചില്ലറ വില്‍പനശാലയിലെ ഷോപ്പ് ഇന്‍ ചാര്‍ജ് വി സുബീഷിനാണ് കെഎസ്ബിസി ജനറല്‍ മാനേജര്‍ നോട്ടീസ് അയച്ചത്. 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള വില്‍പനയും 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെയുള്ള വില്‍പ്പനയും താരതമ്യം ചെയ്തായിരുന്നു നടപടി. വില്‍പ്പനകള്‍ താരതമ്യം ചെയ്യുമ്പോള്‍ 10.16 ശതമാനം കുറവുണ്ടായിട്ടുണ്ട്. കൂടാതെ സ്ഥാപനത്തില്‍ സിസിടിവി സ്ഥാപിച്ചിട്ടില്ലെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു. നവംബറില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സുബീഷിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ ചട്ടലംഘനവും നോട്ടക്കുറവും ഉണ്ടായതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് നോട്ടീസില്‍ പറയുന്നു. അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് മുന്‍പായാണ് നോട്ടീസ് നല്‍കിയത്.

Content Highlight; Notice Served on BEVCO Shop In-Charge Over Decline in Liquor Sales

dot image
To advertise here,contact us
dot image