'ചേട്ടൻ നന്നായി പണിയെടുപ്പിച്ചു'; വർഷങ്ങൾക്ക് ശേഷം ധ്യാനിന്റെ കരിയർ ബെസ്റ്റ് ആകുമെന്ന് പ്രേക്ഷകർ

വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ധ്യാൻ ശ്രീനിവാസന്റെ കരിയർ ബെസ്റ്റാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്
'ചേട്ടൻ നന്നായി പണിയെടുപ്പിച്ചു'; വർഷങ്ങൾക്ക് ശേഷം ധ്യാനിന്റെ കരിയർ ബെസ്റ്റ് ആകുമെന്ന് പ്രേക്ഷകർ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയ്ക്ക് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കും വിധമുള്ള ട്രെയ്‌ലർ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യുന്നത് ധ്യാൻ ശ്രീനിവാസനെക്കുറിച്ചാണ്.

ട്രെയ്‌ലറിൽ ഉടനീളം ധ്യാന്റെ ഗംഭീര പ്രകടനങ്ങൾ കാണാമെന്നും വർഷങ്ങൾക്ക് ശേഷം എന്ന സിനിമ ധ്യാൻ ശ്രീനിവാസന്റെ കരിയർ ബെസ്റ്റാകുമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. 'ധ്യാൻ ഞെട്ടിച്ചു', ചേട്ടൻ അനിയനെക്കൊണ്ട് നന്നായി പണിയെടുപ്പിച്ചിട്ടുണ്ട്', 'ട്രെയ്‌ലർ കണ്ടിട്ട് ധ്യാനാണ് നായകൻ എന്ന് തോന്നുന്നു' എന്നിങ്ങനെ പോകുന്നു പല പ്രേക്ഷകരുടെയും കമന്റുകൾ. വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്കായി ധ്യാൻ ശരീരഭാരം കുറച്ചതെല്ലാം നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ട്രെയ്‌ലർ റിലീസിന് പിന്നാലെ, ശരീര ഭാരം കുറച്ചതും വീണ്ടും ചർച്ചയായിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ട് ശരീരഭാരം കുറച്ചത് വെറുതെയാകില്ല എന്നും പലരും പറയുന്നുണ്ട്.

സിനിമയിലെ മറ്റൊരു നായകനായ പ്രണവ് മോഹൻലാലിനെയും പ്രേക്ഷകർ പ്രശംസിക്കുന്നുണ്ട്. ട്രെയ്ലറിൽ അധികം സമയമില്ലെങ്കിൽ ഉള്ള സമയം പ്രണവ് തകർത്തുവെന്ന് പ്രേക്ഷകർ പറയുന്നു. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളിലേത് പോലെ 'ആ പഴയ മോഹൻലാൽ വൈബ്' കാണാൻ കഴിയുന്നുണ്ട് എന്ന് ചിലർ അഭിപ്രായപ്പെടുന്നു.

'ചേട്ടൻ നന്നായി പണിയെടുപ്പിച്ചു'; വർഷങ്ങൾക്ക് ശേഷം ധ്യാനിന്റെ കരിയർ ബെസ്റ്റ് ആകുമെന്ന് പ്രേക്ഷകർ
'ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്...', ഈ മാസിനെ വെല്ലാൻ മറ്റേത് സിനിമ; ഇഷ്ട സിനിമയെ കുറിച്ച് പൃഥ്വിരാജ്

ഏപ്രിൽ 11 നാണ് വർഷങ്ങൾക്ക് ശേഷം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങി ഒട്ടനവധി താരനിയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നിവിൻ പോളി സിനിമയിൽ കാമിയോ വേഷത്തിൽ എത്തുന്നുമുണ്ട്. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com