300 കോടി മുടക്കി നിർമിച്ച ചിത്രം 100 കോടിക്ക് വാക്കുറപ്പിച്ചു; സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ്

കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്
300 കോടി മുടക്കി നിർമിച്ച ചിത്രം 100 കോടിക്ക് വാക്കുറപ്പിച്ചു; സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ്

സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് കങ്കുവ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഒരു മിനിറ്റിന് താഴെയുള്ള ആവേശം കൊള്ളിക്കുന്ന ടീസർ ഹോളിവുഡ് വൈബിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂര്യയും ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ടീസറിലൂടെ കാണിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി അവകാശവുമായി ബന്ധപ്പെട്ടുള്ള വിവരമാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോസ് 100 കോടി രൂപയ്ക്ക് സ്വന്തമാക്കി. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പത്തു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

300 കോടി മുടക്കി നിർമിച്ച ചിത്രം 100 കോടിക്ക് വാക്കുറപ്പിച്ചു; സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ്
'മലയാളികളെ പറഞ്ഞാൽ തമിഴ്നാട്ടിൽ പ്രതികരിക്കാൻ ആളില്ല എന്ന് കരുതരുത്'; ഭാഗ്യരാജ്

ആദ്യ കാഴ്ച്ചയിൽ തന്നെ ആകാംക്ഷ നിറയ്ക്കുന്ന ടീസറിന് മികച്ച സ്വീകരണമാണ് ഇന്നലെ ലഭിച്ചിരുന്നത്. ടീസറിലെ ബിജിഎം സ്കോറിന്റെയും കളറിംഗിന്റെയും വിഎഫ്എക്സിന്റെയും മേന്മ എടുത്തുപറയേണ്ടതാണ്. തിയേറ്ററിൽ സിനിമ കാണാൻ അക്ഷമരായി കാത്തിരിക്കുന്നുവെന്നാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങൾ. ഗായിക ദേവി ശ്രീ പ്രസാദാണ് കങ്കുവയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. പ്രാചീന കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോൾ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്‍മാറ്റിലാണ് കങ്കുവ പ്രദര്‍ശനത്തിന് എത്തുക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com