'അത് ഉറപ്പിച്ചു', ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകൻ

പൃഥ്വിരാജ് നായകനായ 'സപ്തമ ശ്രീ തസ്കരാ' എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി ഖാലിദ് റഹ്‌മാൻ പ്രവർത്തിച്ചിരുന്നു
'അത് ഉറപ്പിച്ചു', ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകൻ

കൈ നിറയെ സിനിമകളും ഹിറ്റുകളുമായി നിറഞ്ഞു നിൽക്കുകയാണ് പൃഥ്വിരാജ്. താരത്തിന്റേതായി ഉടന്‍ ലീസിനൊരുങ്ങുന്ന ചിത്രം ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ്. ചിത്രത്തിന്റെ പ്രൊമോഷനിടെ ഒരഭിമുഖത്തിൽ ഖാലിദ് റഹ്‌മാനുമൊത്ത് ഒരു ചിത്രത്തിന് കൈ കൊടുത്തതായി വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് നായകനായ 'സപ്തമ ശ്രീ തസ്കരാ' എന്ന ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി ഖാലിദ് റഹ്‌മാൻ പ്രവർത്തിച്ചിരുന്നു. ചിത്രീകരണ വേളയിൽ അദ്ദേഹത്തിൽ കഥപറച്ചിൽ ഇഷ്ടമായെന്ന്, ഖാലിദിനെ പൃഥ്വിരാജ് പ്രശംസിക്കുകയും ചെയ്തിരുന്നു. ഖാലിദ് റഹ്മാനൊത്ത് സിനിമ ചെയ്യുമെന്ന് സപ്തമ ശ്രീ തസ്കരാ ചിത്രത്തിന്റെ പ്രൊഡ്യൂസറിനോട് പറഞ്ഞിരുനെന്നും പൃഥ്വിരാജ് പറഞ്ഞു. ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാനം 'അനുരാഗ കരിക്കിൻ വെള്ളം' നിർമിച്ചിരിക്കുന്നത് പൃഥ്വിരാജ് ആണ്.

ഈ വർഷം എന്തായാലും ഖാലിദ് പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണത്തിന് സാധ്യത ഇല്ല. സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്റെ തിരക്കിലാണ് താരമിപ്പോൾ. നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ പൃഥ്വിരാജ് കരാർ ഒപ്പിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

'അത് ഉറപ്പിച്ചു', ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകൻ
ക്ലാഷ് വരുന്നത് ലോക്സഭാ തെരഞ്ഞെടുപ്പുമായി; പ്രഭാസിന്റെ കൽക്കി 2898 എഡി റിലീസ് മാറ്റുന്നു?

'ഉണ്ട', 'തല്ലുമാല' തുടങ്ങിയ ചിത്രങ്ങളും ഖാലിദിന്റെ സംവിധാനത്തിലെത്തിയവയാണ്. ചിദംബരത്തിൻ്റെ റെക്കോർഡ് ബ്ലോക്ക്ബസ്റ്റര്‍ മഞ്ഞുമ്മല്‍ ബോയ്‌സിൽ ഒരു കഥാപാത്രത്തെ ഖാലിദ് അവതരിപ്പിച്ചിട്ടുണ്ട്. ഇതാദ്യമായല്ല സിനിമകളിൽ ഖാലിദ് അഭിനയിക്കുന്നത്. അദ്ദേഹം സഹസംവിധായകനായ നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‍കരാ: എന്നീ ചിത്രങ്ങളിൽ ഖാലിദ് റഹ്മാൻ ചെറിയ വേഷങ്ങളിലെത്തിയിരുന്നു. കൂടാതെ പറവ, മായനദി, സുലൈഖ മൻസിൽ എന്നീ സിനിമകളിലും അദ്ദേഹം ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com