'വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണ്' ജാസി ഗിഫ്റ്റ് വിഷയത്തിൽ പ്രതിഷേധിച്ച് മിഥുൻ ജയരാജ്

കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിയതോടെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങി പോകുകയായിരുന്നു
'വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണ്' ജാസി ഗിഫ്റ്റ് വിഷയത്തിൽ പ്രതിഷേധിച്ച്  മിഥുൻ ജയരാജ്

കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പൽ അപമാനിച്ചതിനെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസമായിരുന്നു ഗായകൻ ജാസി ഗിഫ്റ്റ് വേദി വിട്ടിറങ്ങിയത്. ഗായകനെ പിന്തുണച്ചും പ്രിൻസിപ്പലിന്‍റെ നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചും നിരവധി പേരാണ് രംഗത്തെതുന്നത്. 'വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്' എന്നാണ് സംഗീത സംവിധായകൻ മിഥുന്‍ ജയരാജ് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മിഥുൻ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. മിഥുന്റെ വാക്കുകളെ പിന്തുണച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ കമ്മന്റുമായി എത്തിയിരിക്കുന്നത്.

പ്രശസ്ത സംഗീത സംവിധായകനും ഗായകനുമാണ് മിഥുന്‍ ജയരാജ്. ആന അലറലോടലറല്‍, കാമുകി, പ്രേമസൂത്രം, ഉടലാഴം, സോളോ, സഖാവ്തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഉടലാഴം എന്ന ചിത്രത്തിന് സംഗീതം നല്‍കി.

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജിൽ, കോളജ് ഡേ പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു ജാസി ഗിഫ്റ്റ്. വേദിയിൽ ജാസി ഗിഫ്റ്റും സംഘവും പാടുന്നതിനിടയിൽ പ്രിൻസിപ്പൽ എത്തി മൈക്ക് പിടിച്ചു വാങ്ങുകയായിരുന്നു. ജാസി ഗിഫ്റ്റ് മാത്രമേ പാടുകയുള്ളൂ എന്ന് അറിയിച്ചതിനാലാണ് പാടാന്‍ അനുവദിച്ചതെന്നും ഒപ്പം പാടാൻ എത്തിയ ആളെ ഒഴിവാക്കണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു.

മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പലിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങി പോകുകയായിരുന്നു. പ്രധാന അധ്യാപികയ്ക്ക് പാട്ട് ഇഷ്ടമായില്ല എന്നായിരുന്നു വാദം. എന്നാല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്തുവെന്നും വിദ്യാര്‍ഥികള്‍ തനിക്ക് ഒപ്പം നിന്നുവെന്നും ജാസി ഗിഫ്റ്റ് പറഞ്ഞിരുന്നു. പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

'വിദ്യാഭ്യാസോം വിവരോം രണ്ടും രണ്ടാണ്' ജാസി ഗിഫ്റ്റ് വിഷയത്തിൽ പ്രതിഷേധിച്ച്  മിഥുൻ ജയരാജ്
'പോത്തേട്ടൻ തറയിൽ'; പ്രേമലു ഹൈദരാബാദിലും ഹൗസ്‍ഫുൾ, വീഡിയോ

അതേസമയം തന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു. ഉദ്ഘാടകൻ ആയ ജാസി ഗിഫ്റ്റിനു മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്നും അധികൃതർ പറഞ്ഞു. വിഷയത്തിൽ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള ആളുകൾക്ക് കോളേജിനകത്ത് സംഗീത നിശ നടത്തുന്നതിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണു ചെയ്തതെന്നുമാണു പ്രിൻസിപ്പലിന്റെ വിശദീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com