മഞ്ഞുമ്മൽ ബോയ്സിനെതിരായ പരാമർശം; വിശദീകരണം തേടില്ലെന്ന് ഫെഫ്ക

'പറഞ്ഞതിൽ പശ്ചാത്താപമില്ലെന്ന് ജയമോഹൻ പറ‍ഞ്ഞതിൽ അത്ഭുമില്ല'
മഞ്ഞുമ്മൽ ബോയ്സിനെതിരായ പരാമർശം; വിശദീകരണം തേടില്ലെന്ന് ഫെഫ്ക

മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിനും മലയാളികൾക്കുമെതിരെ എഴുത്തുകാരൻ ജയമോഹൻ നടത്തിയ ആരോപണത്തിൽ വിശദീകരണം തേടില്ലെന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ. മലയാള സിനിമയിലെ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് യൂണിയനിലെ അം​​ഗമാണ് ജയമോഹൻ എങ്കിലും വിശദീകരണം തേടില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജയമോഹന്റെ പ്രസ്താവന കലയെകുറിച്ചും സാമൂഹികജീവിതത്തെ കുറിച്ചുമുള്ള കാഴ്ച്ചപ്പാടാണ്. അതിൽ ട്രേഡ് യൂണിയൻ വിശീകരണം തേടേണ്ട ആവശ്യമില്ലെന്നും ഉണ്ണികൃഷ്ണൻ പറ‍ഞ്ഞു. പറഞ്ഞതിൽ പശ്ചാത്താപമില്ലെന്ന് ജയമോഹൻ പറ‍ഞ്ഞതിൽ അത്ഭുമില്ല. പശ്ചാത്താപമുള്ളിടത്തേ നന്മയുണ്ടാകൂ. അദ്ദേഹം ഉറച്ചു നിൽക്കുമെങ്കിൽ മാത്രമേ മഞ്ഞുമ്മൽ ബോയ്സ് കുറച്ചുകൂടി മ​​ഹത്തായ സിനിമയായി മാറൂ എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ജയമോഹനെ പലരും സമൂഹ മാധ്യമങ്ങളിൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. 'ജയമോഹന്മാരോട് പോവാൻ പറ, സിനിമ പറയുന്നത് മനിതരുടെ സ്നേഹമാണ്' എന്നായിരുന്നു ബി ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കിൽ, ജയമോഹൻ നിങ്ങൾക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു. ശിക്ഷകരായ ദൈവങ്ങളോടും ജയമോഹന്മാരോടും പോവാൻ പറ എന്നായിരുന്നു ഉണ്ണികൃഷ്ണന്റെ വാക്കുകൾ.

മഞ്ഞുമ്മൽ ബോയ്സിനെതിരായ പരാമർശം; വിശദീകരണം തേടില്ലെന്ന് ഫെഫ്ക
നജീബിന്റെ അതിജീവനത്തിന് എല്ലാ ഭാഷകളിലും ഒരേ ശബ്ദം; 'ആടുജീവിതം' അപ്ഡേറ്റിയുമായി പൃഥ്വി

Related Stories

No stories found.
logo
Reporter Live
www.reporterlive.com