

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തി പിന്നീട് മലയാള സിനിമയിലെ നായിക നിരയിലേക്ക് ഉയർന്ന താരമാണ് അനശ്വര രാജൻ. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാക്കാൻ അനശ്വരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മലയാളത്തിന് അപ്പുറം തമിഴിലേക്കും തെലുങ്കിലേക്കും നീളുകയാണ് അനശ്വരയുടെ അഭിനയം. ചാംപ്യന്‍ എന്ന നടിയുടെ തെലുങ്ക് ചിത്രം ഡിസംബർ 25ന് തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഹൈദരബാദില്‍വച്ച് നടന്നിരുന്നു. ഈ വേദിയിൽ വെച്ച് നടൻ രാം ചരൺ നടിയെ പ്രശംസിച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാതൃഭാഷ മലയാളമായിട്ടും അനശ്വര തെലുങ്ക് പഠിച്ച് സിനിമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത് തന്നെ ഇംപ്രസ് ചെയ്തുവെന്നാണ് നടൻ പറയുന്നത്. സിനിമയുടെ റിലീസോടെ തെലുങ്ക് സിനിമയിൽ തിരക്കുള്ള നടിയായി അനശ്വര മാറാൻ സാധ്യതയുണ്ടെന്നും രാം ചരൺ പറഞ്ഞു.
'അനശ്വര രാജനെ കുറിച്ച് പ്രത്യേകിച്ച് പറയണം എന്നു പറഞ്ഞുകൊണ്ടാണ് രാം ചരൺ തുടങ്ങിയത്. പിന്നീട് അനശ്വരയെ നോക്കി പറഞ്ഞു, രണ്ട് കാര്യങ്ങള്‍ നിങ്ങളോട് തീര്‍ച്ചയായും പറയണം - ഒന്നാമത്തെ കാര്യം, ഈ സിനിമയ്ക്ക് ശേഷം നിങ്ങള്‍ക്ക് ഒരുപാട് വലിയ സിനിമകളുടെ കോളുകള്‍ വന്നുകൊണ്ടേയിരിക്കും. ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസും, ഏറ്റവും മികച്ച സംവിധായകനും നിങ്ങളെ വിളിക്കും, അതിന് വേണ്ടി തയ്യാറായി ഇരുന്നോളൂ. നിങ്ങളുടെ മുഖത്ത് വല്ലാത്തൊരു തിളക്കമുണ്ട്. അതിനൊപ്പം താങ്കളുടെ പെര്‍ഫോമന്‍സ് ആര്‍ക്കും ഇഷ്ടം തോന്നുന്നവിധമാണ്. അപ്രോച്ചബ്ള്‍ ആയിട്ടുള്ള, ലൈക്കബിള്‍ ആയിട്ടുള്ള പെര്‍ഫോമന്‍സാമ് താങ്കളുടേത്. ഇന്ത്യന്‍ സിനിമ ഇന്റസ്ട്രിയില്‍ നിങ്ങള്‍ക്ക് വളരെ വലിയൊരു ഭാവിയുണ്ട് എന്ന് എനിക്ക് തോന്നുന്നു.
"#AnaswaraRajan, you're going to get many phone calls from the BEST PRODUCTION and the best directors.
— Whynot Cinemas (@whynotcinemass_) December 18, 2025
Be ready for that.. I think you'll have a great future in Indian film industry."
- #RamCharan | #Champion pic.twitter.com/D1QNdNn52y
രണ്ടാമത്തെ കാര്യം എനിക്ക് അത്ഭുതമായി തോന്നിയത്, അനശ്വരയുടെ മാതൃഭാഷ മലയാളമാണ്. എന്നിട്ടും തെലുങ്ക് ഭാഷ പഠിച്ച്, മനസ്സിലാക്കി കഥാപാത്രത്തിന് വേണ്ടി അവര്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. എത്രത്തോളം ഡെഡിക്കേറ്റഡ് ആണ് അനശ്വര തന്റെ ജോലിയില്‍ എന്ന് അതിലൂടെ വ്യക്തമാണ്. ഈ കാലത്ത് എത്ര നായികമാര്‍ അങ്ങനെയുണ്ട് എന്ന് എനിക്കറിയില്ല. അതുകൊണ്ടു തന്നെ നിങ്ങളുടെ ഡെഡിക്കേഷനിലും പാഷനിലും ഞാന്‍ അത്രയധികം ഇംപ്രസ് ആയിരിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു,' രാം ചരൺ പറഞ്ഞു.
ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് സംവിധാനം ചെയ്യുന്ന പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാമ്പ്യൻ. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. റോഷന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിന്റെ ഒരു ഗ്ലിംപ്‌സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള തീവ്ര ഫുട്ബോൾ കളിക്കാരനായാണ് റോഷൻ ചിത്രത്തിൽ എത്തുന്നത്.
Content Highlights:Ram Charan Explains Why Anaswara Rajan’s Phone Will No Longer Get Any Rest