'ഈ കൈ നിങ്ങൾ വേറെ ആരെയും കാണിക്കരുത്'; വിനീത് ശ്രീനിവാസൻ ചിത്രം 'ഒരു ജാതി ജാതകം' ടീസർ പുറത്ത്

ഒരു കോമഡി എന്റർടൈനർ ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന

dot image

'അരവിന്ദന്റെ അതിഥികൾ'ക്ക് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഒരു ജാതി ജാതക'ത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രധാന കഥാപാത്രമായ വിനീത് ശ്രീനിവാസൻ തന്നെയാണ് ഫേസ്ബുക്കിൽ ടീസർ പങ്കുവെച്ചത്. ഒരു കോമഡി എന്റർടൈനർ ചിത്രമായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.

സ്യൂട്ടണിഞ്ഞ് നിൽക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികൾ കൂടിനിൽക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. പോസ്റ്ററിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. വിനീതിന്റെ ഈ വ്യത്യസ്ത സ്റ്റൈലിന് ആളുകളുടെ ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. 'തിര', 'ഗോദ' എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഇത് 'പൊന്ന്'മ്മൽ ബോയ്സ്'; 'മഞ്ഞുമ്മൽ ബോയ്സ്' 100 കോടി ക്ലബ്ബിൽ

നിഖില വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവർ ചിത്രത്തിലുണ്ട്. ബാബു ആൻ്റണി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ചിത്രത്തിലുണ്ട്. സംഗീതം - ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us