
ഐപിഎൽ സീസണിൽ കൂടുതൽ വിക്കറ്റെടുത്തവർക്കുള്ള പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണ തന്നെ മുന്നിൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് കൂടി പ്രസിദ്ധ് തന്റെ കണക്കിലേക്ക് കൂട്ടിച്ചേർത്തു. ഇതോടെ സീസണിൽ പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 20 ആയി ഉയർന്നു.
രണ്ടാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് താരം ജോഷ് ഹേസൽവുഡിന് 18 വിക്കറ്റുകളുണ്ട്. അടുത്ത മത്സരത്തിനായി ഹേസൽവുഡ് മെയ് ഒമ്പത് വരെ കാത്തിരിക്കണം. അന്ന് ലഖ്നൗ സൂപ്പർ ജയന്റ്സാണ് റോയൽ ചലഞ്ചേഴ്സിന്റെ എതിരാളികൾ. 12 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളെടുത്ത മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതുള്ളത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ബോൾട്ട് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
പഞ്ചാബ് കിങ്സിന്റെ അർഷ്ദീപ് സിങ്ങാണ് പട്ടികയിൽ നാലാമതുള്ളത്. 11 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ അർഷ്ദീപ് വീഴ്ത്തിക്കഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദ് വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്തുണ്ട്. 11 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ നൂർ അഹമ്മദ് സ്വന്തമാക്കിയിട്ടുണ്ട്.
Content Highlights: Prasidh Krishna stays top in purple cap list