'ഹൃദയത്തുടിപ്പ് വീണ്ടും'; വാലെന്റൈൻസ് ഡേയില്‍ വിനീതിന്റെ 'ഹൃദയം' റീ റിലീസിന്, ഒപ്പം ഒരു സർപ്രൈസും

ഈ അവസരത്തിൽ ചിത്രം കാണാൻ എത്തുന്നവർക്ക് സൂപ്പർ ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ സ്‌ക്രീനുകളിൽ ഒന്നായ ഏരീസ് പ്ലക്സ്.
'ഹൃദയത്തുടിപ്പ് വീണ്ടും'; വാലെന്റൈൻസ് ഡേയില്‍
 വിനീതിന്റെ 'ഹൃദയം' റീ റിലീസിന്, ഒപ്പം ഒരു സർപ്രൈസും

2022ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ഹൃദയം' ഈ വാലെന്റൈൻസ് ഡേയിൽ റീ റിലീസ് ചെയ്യുന്നു. കൊച്ചി പിവിആർ ലുലു (ഫെബ്രുവരി 12,15), തിരുവനന്തപുരം പിവിആർ ലുലു (ഫെബ്രുവരി 11, 13), തിരുവനന്തപുരം ഏരീസ് പ്ലക്സ് (ഫെബ്രുവരി 14), കോയമ്പത്തൂർ പിവിആർ (ഫെബ്രുവരി 12) എന്നിവിടങ്ങളിലാണ് 'ഹൃദയ'ത്തിന്റെ റീ-റിലീസ് നടക്കുന്നത്.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം പ്രണവ് മോഹൻലാലിൻറെ കരിയറിലെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രം കൂടിയായ ഹൃദയം വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഈ അവസരത്തിൽ ചിത്രം കാണാൻ എത്തുന്നവർക്ക് സൂപ്പർ ഓഫറുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രമുഖ സ്‌ക്രീനുകളിൽ ഒന്നായ ഏരീസ് പ്ലക്സ്. ഒരു ടിക്കറ്റിന് മറ്റൊന്ന് ഫ്രീ എന്നതാണ് ഓഫർ.

'ഹൃദയത്തുടിപ്പ് വീണ്ടും'; വാലെന്റൈൻസ് ഡേയില്‍
 വിനീതിന്റെ 'ഹൃദയം' റീ റിലീസിന്, ഒപ്പം ഒരു സർപ്രൈസും
'ഡ്രീം കോംബോ ഒരു പടത്തിൽ'; വിനീതിന്റെ 'വർഷങ്ങൾക്ക് ശേഷം' ടീസർ പുറത്ത്

അതേസമയം, വിനീത് തൻ്റെ പുതിയ ചിത്രമായ 'വർഷങ്ങൾക്ക് ശേഷ'ത്തിന്റെ ടീസർ ഇന്ന് പുറത്തിറക്കിയിരുന്നു. മോഹൻലാലിൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. പ്രണവ് മോഹൻലാലും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം രണ്ട് കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. മേരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com