'ജയ് ശ്രീ റാം, വിശ്വാസം വീണ്ടും വിളിച്ചു'; അയോധ്യ രാമക്ഷേത്രം രണ്ടാമത് സന്ദർശിച്ച് അമിതാഭ് ബച്ചൻ

നടൻ ക്ഷേത്രത്തിൽ ആഭരണങ്ങൾ സമർപ്പിക്കുകയും ചെയ്തു.

dot image

അയോധ്യ റാം മന്ദിരത്തിൽ രണ്ടാം തവണയും സന്ദർശിച്ച് നടൻ അമിതാഭ് ബച്ചൻ. ജനുവരി 22ന് ക്ഷേത്ര ഉദ്ഘാടനത്തിന് മുഖ്യ സാന്നിധ്യം അറിയിച്ച നടൻ വീണ്ടും എത്തിയത് അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്ഷേത്രം സന്ദർശിച്ച നടൻ അരമണിക്കൂറോളം അവിടെ ചിലവഴിച്ചെന്നും തുടർന്ന്, കമ്മീഷണർ ഗൗരവ് ദയാലിൻ്റെ വസതിയിൽ അയോധ്യയിലെ ഭരണാധികാരികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

പ്രഭാസിന്റെ അടുത്ത അവതാരം വരുന്നു; 'കൽക്കി 2898 എഡി' മെയ് ഒമ്പതിന് റിലീസിന്

'ജയ് ശ്രീറാം, വിശ്വാസം വീണ്ടും വിളിച്ചു, ഞങ്ങൾ അവരെ കൂടെ കൂട്ടി', അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു. താൻ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുന്ന ഒരു ജ്വല്ലറി ബ്രാൻഡിൻ്റെ 250-ാമത് സ്റ്റോർ തുറക്കുന്നതിൻ്റെ ഭാഗമായി നടൻ ക്ഷേത്രത്തിൽ ആഭരണങ്ങൾ സമർപ്പിക്കുകയും ചെയ്തു.

അതേസമയം, നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനായി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം 'കൽക്കി 2898 എ ഡി'യുടെ ഭാഗമാണ് നടൻ. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് 'കൽക്കി 2898 എഡി' നിർമ്മിക്കുന്നത്. 600 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷാ പടാനി തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മെയ് 9ന് ലോകമെമ്പാടും റിലീസ് ചെയ്യും.

dot image
To advertise here,contact us
dot image