ജയിലറില്‍ മോഹൻലാൽ, വേട്ടൈയനില്‍ ഫഹദ്, കൂലിയിൽ സൗബിൻ; അടുത്ത പടത്തിൽ രജിനിക്കൊപ്പം ബേസിലോ?

അടുത്തിടെ ഇറങ്ങിയ രജനികാന്ത് സിനിമകളിൽ മലയാളി അഭിനേതാക്കളുടെ സാനിധ്യം ഉണ്ടായിരുന്നു, ബേസിലിനൊപ്പം നസ്ലെനും സിനിമയിൽ എത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

ജയിലറില്‍ മോഹൻലാൽ, വേട്ടൈയനില്‍ ഫഹദ്, കൂലിയിൽ സൗബിൻ; അടുത്ത പടത്തിൽ രജിനിക്കൊപ്പം ബേസിലോ?
dot image

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ആരാധകർ ഏറെ കാത്തിരിക്കുന്ന ഒരു കോംബോയാണ് രജിനികാന്ത്-കമൽ ഹാസൻ. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന രണ്ട് പ്രൊജക്ടുകള്‍ അടുത്തിടെ അനൗണ്‍സ് ചെയ്തിരുന്നു. തലൈവര്‍ 173 എന്ന് താത്കാലിക ടൈറ്റിലിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ ഉടമസ്ഥതതയിലുള്ള രാജ്കമല്‍ ഫിലിംസാണ്.

ഇപ്പോഴിതാ മലയാളികൾക്ക് സന്തോഷം നൽകുന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. സിനിമയിൽ ബേസിൽ ജോസഫും ഭാഗമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അടുത്തിടെ ഇറങ്ങിയ രജനികാന്ത് സിനിമകളിൽ മലയാളി അഭിനേതാക്കളുടെ സാനിധ്യം ഉണ്ടായിരുന്നു. ജയിലറില്‍ കാമിയോ റോളിൽ മോഹൻലാൽ എത്തിയിരുന്നു വേട്ടൈയനില്‍ ഫഹദും മഞ്ജു വാര്യരും ഉണ്ടായിരുന്നു കൂലിയിൽ ആവട്ടെ സൗബിൻ ഷാഹിറും വേഷമിട്ടു. അടുത്തതായി തലൈവർ 173 ൽ ബേസിൽ ജോസഫ് ആകുമെന്നാണ് പരക്കെയുള്ള സംസാരം. ബേസിലിനൊപ്പം നസ്ലെനും സിനിമയിൽ എത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

ശിവകാർത്തികേയൻ സിനിമ ഡോൺ സംവിധാനം ചെയ്തിരുന്ന സിബി ചക്രവർത്തിയാണ് തലൈവർ ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവർ 173 സുന്ദർ സി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടർന്ന് ചിത്രത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. തുടർന്ന് കാർത്തിക് സുബ്ബരാജ് മുതൽ ധനുഷ് വരെയുള്ള പേരുകൾ സിനിമയുടെ സംവിധാന സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. നേരത്തെ രജനിയോട് സുന്ദർ സി ഒരു കഥയുടെ വൺ ലൈൻ പറഞ്ഞെന്നും ഇത് ഇഷ്ടമായിട്ടാണ് സൂപ്പർസ്റ്റാർ ചിത്രം ചെയ്യാൻ തയ്യാറായത്. എന്നാൽ സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിൽ തലൈവർ തൃപ്തനല്ലെന്നും കഥയിൽ കൂടുതൽ മാസ്സ് എലമെന്റുകൾ കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. ഇത് ഇഷ്ടപ്പെടാത്തതിനാലാണ്‌ സുന്ദർ സി സിനിമയിൽ നിന്നും ഒഴിവായതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേസമയം കൂലി, തഗ് ലൈഫ് ഇനീ സിനിമകളാണ് രജനികാന്തിന്റെയും കമൽ ഹാസന്റെയും ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം നേടാതെയാണ് തിയേറ്റർ വിട്ടത്. അതേസമയം, ഇരുവരും ഒന്നിക്കുന്ന 'KHxRK' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ പ്രമോ അടുത്തിടെ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിച്ചിരുന്നത്.

Content Highlights: Reports indicate that Basil Joseph may play a lead role in Thalaivar 173. The film is headlined by superstar Rajinikanth. If confirmed, this would mark a significant milestone in Basil Joseph’s Tamil cinema journey.

dot image
To advertise here,contact us
dot image