ആമീർ ഖാനൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വ്യകത്മാക്കി സുസ്മിത സെൻ

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ ഉൾപ്പെടുന്ന ഖാൻമാർക്കൊപ്പം ഹിറ്റുകൾ സമ്മാനിച്ച താരമാണ് സുസ്മിത സെൻ

dot image

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവർക്കൊപ്പം ഹിറ്റുകൾ സമ്മാനിച്ച താരമാണ് സുസ്മിത സെൻ. എന്നാൽ ആമിർ ഖാനൊപ്പം മാത്രം സുസ്മിത ഇതുവരെ സ്ക്രീൻ പങ്കിട്ടിട്ടില്ല. 'ആമിറും കുറച്ച് സിനിമകൾ മാത്രമേ ചെയ്യുന്നുള്ളൂ. മൂവരിൽ നിന്ന് രണ്ട് ഖാൻമാരുമായി മാത്രമേ തനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ'വെന്ന് സുസ്മിത പറഞ്ഞു.

സഞ്ജയ് ലീല ബൻസാലിയുടെ 2029 സിനിമയിൽ സൽമാൻ ഖാനൊപ്പം സ്ക്രീൻ സ്പേസ് പങ്കിടുമോ എന്ന ചോദ്യത്തിന് താൻ ഒരിക്കലും ആ പ്രോജക്റ്റിൻ്റെ അടുത്തേക്ക് പോയിട്ടില്ലെന്നും അത് ഇപ്പോഴും ചർച്ചയിലാണെന്നും സുസ്മിത പറഞ്ഞു. പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുസ്മിതയുടെ പ്രതികരണം.

'കൽക്കി 2898 എ ഡി'യിൽ അന്ന ബെന്നും; ടോളിവുഡിൽ ഇതിലും മികച്ച തുടക്കം ഉണ്ടാകില്ലെന്ന് താരം

സൽമാൻ ഖാനും സുസ്മിതയും ഒന്നിച്ച 'ബിവി നമ്പർ 1' എന്ന ചിത്രത്തിലെ 'ചുനാരി ചുനാരി' ഗാനത്തിന്റെ ചിത്രീകരണ ഓർമ്മകളും സുസ്മിത പങ്കുവെച്ചു. ഫോർട്ട് ലോഡർഡെയ്ലിലെ മിയാമിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. യുഎസിൻ്റെ ചില ഭാഗങ്ങളിലും സിനിമയുടെ ചിത്രീകരണം ഉണ്ടായിരുന്നു. ചുനാരി ചുനാരി എന്ന ഗാനം സാൻ ഫ്രാൻസിസ്കോ, സാൻ ജോസ്, ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചതെന്ന് സുസ്മിത പറഞ്ഞു. തണുത്തുറഞ്ഞ ദിവസങ്ങളിൽ യൂണിറ്റ് മുഴുവൻ കമ്പിളി വസ്ത്രങ്ങൾ കൊണ്ട് മൂടിയപ്പോൾ നടി ലെഹംഗയിലായിരുന്നു. ഷിഫോൺ സാരി ധരിക്കുമ്പോഴും എപ്പോൾ എവിടെയും ഇത്തരം കൊടും തണുപ്പ് അതിജീവിക്കാനുള്ള കഴിവ് എല്ലാ സ്ത്രീകൾക്കും ഉണ്ടെന്ന് സുസ്മിത പറഞ്ഞു.

dot image
To advertise here,contact us
dot image