പുഷ്പയുടെ പഞ്ച് രണ്ടാം ഭാഗം കൊണ്ട് കഴിയില്ല?; മൂന്നാം ഭാഗമെന്ന് അഭ്യൂഹം

സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്
പുഷ്പയുടെ പഞ്ച് രണ്ടാം ഭാഗം കൊണ്ട് കഴിയില്ല?; മൂന്നാം ഭാഗമെന്ന് അഭ്യൂഹം

തെന്നിന്ത്യൻ താരം അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരുപ്പിലുമാണ്. എന്നാൽ പുഷ്പയുടെ കഥ രണ്ടാം ഭാഗം കൊണ്ട് അവസാനിക്കില്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സിനിമയുടെ അണിയറപ്രവർത്തകർ പുഷ്പ 3 ഒരുക്കുന്നതിനുള്ള ആലോചനകളിലാണെന്നാണ് സോഷ്യൽ മീഡിയയിലെ അഭ്യൂഹം. സിനിമയ്ക്ക് പുഷ്പ 3 റോറ് എന്നാണ് പേരിട്ടിരിക്കുന്നതും എന്നും അഭ്യൂഹങ്ങളുണ്ട്. പുഷ്പ 2 ന് ബോക്സോഫീസിൽ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം എന്നും സൂചനകളുണ്ട്.

2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ.

പുഷ്പയുടെ പഞ്ച് രണ്ടാം ഭാഗം കൊണ്ട് കഴിയില്ല?; മൂന്നാം ഭാഗമെന്ന് അഭ്യൂഹം
'ഒരു ആവറേജ് സിനിമയിൽ പ്രവർത്തിക്കാൻ താല്പര്യമില്ല, നല്ല സിനിമയിൽ നായകനായി അഭിനയിക്കണം'; വിഷ്ണു വിശാൽ

പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com