20ൽ അധികം രാജ്യങ്ങളിൽ അയാൾ പേടിപ്പിക്കാനെത്തും; വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം

ഭ്രമയുഗം 22ൽ അധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നത്
20ൽ അധികം രാജ്യങ്ങളിൽ അയാൾ പേടിപ്പിക്കാനെത്തും; വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം

വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും കൊണ്ട് മമ്മൂട്ടി സിനിമാപ്രേമികളെ എന്നും ഞെട്ടിക്കാറുണ്ട്. അത്തരം ഒരു മികച്ച പരീക്ഷണമാകും എന്ന് പ്രേക്ഷകർ ഒന്നടങ്കം പ്രതീക്ഷിക്കുന്ന ചിത്രമാണ് 'ഭ്രമയു​ഗം'. ഫെബ്രുവരി 15-ന് റിലീസ് ചെയ്യുന്ന സിനിമയുടെ വിദേശ റിലീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്.

ഭ്രമയുഗം 22ൽ അധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. യു കെ, ഫ്രാന്‍സ്, പോളണ്ട്, ജർമ്മനി ജോർജിയ, ഓസ്ട്രിയ, മോൾഡോവ, ഇറ്റലി, മാൾട്ട, ഉസ്ബെക്കിസ്ഥാൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഭ്രമയുഗം ജിസിസിയിലും വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്. യുഎഇ, സൗദ് അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവടങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ ഭ്രമയുഗത്തിന് നൽകികൊണ്ടിരുന്നത്. ഓരോ ആഴ്ചയിൽ ഇറങ്ങുന്ന പോസ്റ്ററുകൾ ചിത്രത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. 27.73 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.

സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും പോസ്റ്ററുകളുടെയും ടീസറിന്റെയും ഡീക്കോഡിങ്ങും സമൂഹ മാധ്യമങ്ങളിൽ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് 'കുഞ്ചമൻ പോറ്റി' എന്നാണെന്നും 50 മിനിറ്റ് മാത്രമേ മമ്മൂട്ടിയുടെ പ്രകടനം കാണാൻ കഴിയുകയുള്ളു എന്നും കണ്ടെത്തലുകൾ നടക്കുന്നുണ്ട്.

20ൽ അധികം രാജ്യങ്ങളിൽ അയാൾ പേടിപ്പിക്കാനെത്തും; വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം
'നേരി'നെ ആഘോഷമാക്കിയ 50 ദിനങ്ങൾ; നന്ദി പറഞ്ഞ് മോഹൻലാൽ

ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ സംഭാഷണ രചന നിർവഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

20ൽ അധികം രാജ്യങ്ങളിൽ അയാൾ പേടിപ്പിക്കാനെത്തും; വേൾഡ് വൈഡ് റിലീസുമായി ഭ്രമയുഗം
മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ റിലീസ്, നാല് കഥാപാത്രങ്ങൾ; ഭ്രമയുഗത്തിന്റെ ബജറ്റ് പുറത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com