തമിഴ് സിനിമയുടെ തകർപ്പൻ ഏപ്രിൽ; റിലീസിനെത്തുന്നത് 4 വമ്പന്മാർ

'ബിഗ്' റിലീസുകളിൽ പലതും ഒരുമിച്ചെത്തുന്ന പ്രത്യേകതയാണ് ഏപ്രിൽ മാസത്തിനുള്ളത്
തമിഴ് സിനിമയുടെ തകർപ്പൻ ഏപ്രിൽ; റിലീസിനെത്തുന്നത് 4 വമ്പന്മാർ

വലിയ ക്യാന്‍വാസുകളുടെയും ബിഗ് ബജറ്റ് സിനിമകളുടെയും കാലമാണ് ഇന്ത്യൻ സിനിമയ്ക്ക് 2024. തമിഴകത്തെ പ്രത്യേകമായി എടുത്താലും ഇതിൽ വ്യത്യാസമില്ല. തമിഴ് സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന 'ബിഗ്' റിലീസുകളിൽ പലതും ഒരുമിച്ചെത്തുന്ന പ്രത്യേകതയാണ് ഏപ്രിൽ മാസത്തിനുള്ളത്.

ഇന്ത്യൻ 2

ഉലകനായകൻ കമലഹാസനും ശങ്കറും ഒന്നിക്കുന്ന 'ഇന്ത്യൻ 2' ഏപ്രിൽ 11ന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. 1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സിനിമ. ചിത്രത്തിന്റെ ഒടിടി അവകാശം 200 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് സിനിമയുടെ തകർപ്പൻ ഏപ്രിൽ; റിലീസിനെത്തുന്നത് 4 വമ്പന്മാർ
'കൊമേഷ്യൽ സിനിമകളിലെ പരീക്ഷണം'; 'സലാറി'ലെ പ്രഭാസിന്റെ ഡയലോഗ് ദൈർഘ്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

വിടാമുയർച്ചി

'തുനിവ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അജിത്ത് നായകനാകുന്ന 'വിടാമുയർച്ചി'യും ഏപ്രിലിൽ റിലീസിനെത്തുമെന്നാണ് വിവരം. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്മേൽ വലിയ പ്രതീക്ഷയാണ് തല ആരാധകർ അർപ്പിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം 100 കോടി രൂപയ്ക്ക് വിറ്റു പോയതായാണ് വിവരം. വിടാമുയർച്ചിയുടെ കന്നഡ, തെലുങ്ക്, മലയാളം പതിപ്പുകൾ റിലീസിന് ശേഷം ഡിജിറ്റൽ പ്ലാറ്റുഫോമുകളിൽ ഉണ്ടാകും. ഏപ്രിൽ 24ന് റിലീസ് ചെയ്യാൻ പദ്ധതിയിടുന്നതായും അത് നടക്കാത്ത പക്ഷം മെയ് ഒന്നിന് ചിത്രമെത്തുമെന്നുമാണ് റിപ്പോർട്ട്.

തമിഴ് സിനിമയുടെ തകർപ്പൻ ഏപ്രിൽ; റിലീസിനെത്തുന്നത് 4 വമ്പന്മാർ
സിമ്പിൾ ലുക്കിൽ ആലിയയും രൺവീറും, മഞ്ഞ സാരിയില്‍ കത്രീന കൈഫ് ; അയോധ്യയിലേക്ക് വൻ താരനിര

തങ്കലാൻ

പാ രഞ്ജിത്ത്-ചിയാൻ വിക്രം കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പീരിയോഡിക് ഡ്രാമ ചിത്രമാണ് 'തങ്കലാൻ'. ഏപ്രിലിൽ സിനിമയുടെ റിലീസ് ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. റിലീസ് തീയതി ഏപ്രിൽ 11 ആകാനാണ് സാധ്യത. 75 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സാണ് തങ്കലാന്റെ ഒടിടി റൈറ്റ്സ് നേടിയിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളാണ് തങ്കലാന്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്. വമ്പൻ ബജറ്റിലാണ് ഈ പീരിയഡ് ഡ്രാമ ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് പശ്ചാത്തലം.

മാളവിക മോഹനനും പാർവതി തിരുവോത്തുമാണ് നായികമാർ. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് പാർവതി നേരത്തെ പറഞ്ഞത്. പശുപതിയും ഒരു പ്രധാന വേഷത്തിലുണ്ട്. പാ രഞ്ജിത്തിന്റേത് തന്നെയാണ് തിരക്കഥയും. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി വി പ്രകാശ് കുമാർ സംഗീതസംവിധാനവും എ കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്‌ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

തമിഴ് സിനിമയുടെ തകർപ്പൻ ഏപ്രിൽ; റിലീസിനെത്തുന്നത് 4 വമ്പന്മാർ
പോപ് രാജാവിന്റെ കഥ; ഇതാണ് 'മൈക്കിൾ'

ഡി 50

ധനുഷ് നായകനും സംവിധായകനുമാകുന്ന ചിത്രം 'ഡി 50' ഏപ്രിൽ 11ന് റിലീസിനെത്തുമെന്നാണ് വിവരം. നിത്യ മേനോൻ, എസ് ജെ സൂര്യ, സുന്ദീപ് കൃഷൻ, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‍റ വിജയൻ, അനിഖ സുരേന്ദ്രൻ, വരലക്ഷ്‍മി ശരത്‍കുമാര്‍ തുടങ്ങി വലിയ താര നിര ഡി 50യുടെ ഭാഗമാണ്. ഓം പ്രകാശാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് സംഗീതം. സണ്‍ പിക്ചേഴ്സ് ആണ് നിർമ്മാണം. സിനിമയുടെ പ്രമേയം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com