സംവിധായകനും നായകനും കുട്ടിക്കളി കൂടുതലാണ് എന്ന് ജനാർദ്ദനൻ അങ്കിൾ പരാതി പറഞ്ഞു: അഖിൽ സത്യൻ

'ഒരു സിനിമാതാരത്തിന്റെ ലക്ഷ്വറിയിൽ ജീവിക്കുന്നുണ്ടെങ്കിലും ഉള്ളിൽ നിവിൻ ഇപ്പോഴും ഒരു മിഡിൽ ക്ലാസുകാരനാണ്'

സംവിധായകനും നായകനും കുട്ടിക്കളി കൂടുതലാണ് എന്ന് ജനാർദ്ദനൻ അങ്കിൾ പരാതി പറഞ്ഞു: അഖിൽ സത്യൻ
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം നിവിൻ പോളിയുടെ കംബാക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. ഇപ്പോഴിതാ നിവിൻ പോളിയും താനുമായുള്ള സാമ്യതകളെക്കുറിച്ച് മനസുതുറക്കുകയാണ് അഖിൽ സത്യൻ. സിനിമയുടെ ഷൂട്ടിനിടെ നടൻ ജനാർദ്ദനൻ സംവിധായകനും നായകനും കുട്ടിക്കളി അൽപം കൂടുതലാണ് എന്നുവരെ പറഞ്ഞെന്ന് മനസുതുറക്കുകയാണ് അഖിൽ സത്യൻ.

'ഒരുപാട് സാമ്യതകൾ എനിക്ക് നിവിനുമായിട്ടുണ്ട്. ഞങ്ങൾ രണ്ടുപേരും സിനിമയിൽ വന്നിട്ട് പതിനഞ്ചു വർഷം തികഞ്ഞിരിക്കുകയാണ്. അതും നിവിൻ ഇൻഫോസിസിൽനിന്നും ഞാൻ വിപ്രോയിൽനിന്നും ഐടി ജോലി രാജിവെച്ചുകൊണ്ട്. ഒരാൾ ഒരു കാര്യവുമില്ലാതെ ചിരി തുടങ്ങിയാൽ അതെന്തിനാണെന്നു പോലും അറിയാതെ കൂടെ ചിരിക്കുന്ന സ്വഭാവം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ ചിരിവള്ളി പൊട്ടുന്നതുകണ്ട്, സിനിമയിൽ ഒരു പ്രധാന വേഷം ചെയ്ത ജനാർദ്ദനൻ അങ്കിൾ "സംവിധായകനും നായകനും കുട്ടിക്കളി അൽപം കൂടുതലാണ്." എന്ന് പരാതിപോലും പറഞ്ഞിരിക്കുന്നു.

ഒരു സിനിമാതാരത്തിന്റെ ലക്ഷ്വറിയിൽ ജീവിക്കുന്നുണ്ടെങ്കിലും ഉള്ളിൽ നിവിൻ ഇപ്പോഴും ഒരു മിഡിൽ ക്ളാസുകാരനാണ്. അന്തിക്കാട് ജനിച്ചുവഉർന്ന എനിക്ക്, ഇന്ന് ഒരു ഉൾവലിവുമില്ലാതെ പെരുമാറാൻ പറ്റുന്ന ഏക സൂപ്പർ താരം നിവിൻ മാത്രമായതും ഈ സാദ്യശ്യംകൊണ്ടാകാം. ഓർത്തെടുത്താൽ പിന്നെയും സാമ്യങ്ങൾ ഒരുപാടുണ്ട്. മനസ്സിനകത്ത് പെട്ടെന്നൊരു ഗ്രാമർ ചെക്ക് നടത്തിയിട്ടാണ് ഞങ്ങൾ രണ്ടാളും ഇംഗ്ലീഷ് പറയുന്നത്. നിവിനെ പ്പോലെ എനിക്കും കട്‌ലറ്റ് ഇഷ്ടമാണ്. രണ്ടാളും 'തൃഷ ഫാൻസ് ആണ്. ഒരേ റീലുകൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങാട്ടും ഷെയർ ചെയ്തിട്ടുണ്ട്', അഖിലിന്റെ വാക്കുകൾ.

nivin

ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ടീസർ പുറത്തിറക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ.

Content Highlights: Akhil Sathyan about Nivin Pauly and his fun

dot image
To advertise here,contact us
dot image