അലന്‍ ചിത്രപ്രിയയുടെ തലയിലേക്ക് ഇട്ടത് 22 കിലോ ഭാരമുള്ള കല്ല്; പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാനും പദ്ധതി

കുറ്റകൃത്യത്തിന് ശേഷം അലൻ രക്ഷപ്പെട്ടത് വേഷം മാറി മറ്റൊരു ബൈക്കിൽ

അലന്‍ ചിത്രപ്രിയയുടെ തലയിലേക്ക് ഇട്ടത് 22 കിലോ ഭാരമുള്ള കല്ല്; പാലത്തില്‍ നിന്ന് തള്ളിയിട്ട് കൊല്ലാനും പദ്ധതി
dot image

കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചിത്രപ്രിയയെ(19) കൊല്ലാൻ പ്രതി അലൻ (21) മുൻപും ആസൂത്രണം നടത്തിയെന്നാണ് കണ്ടെത്തൽ. കാലടി പാലത്തിൽ നിന്ന് തള്ളിയിട്ടു കൊല്ലാനാണ് പദ്ധതിയിട്ടത്. കല്ലുകൊണ്ട് തലയ്ക്ക് അടിച്ചാണ് അലൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും 22 കിലോ ഭാരമുള്ള കല്ലാണ് തലയിലേക്ക് ഇട്ടതെന്നും പൊലീസ് കണ്ടെത്തി.

കുറ്റകൃത്യത്തിന് ശേഷം പ്രതി വേഷം മാറി മറ്റൊരു ബൈക്കിൽ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഈ ബൈക്ക് എത്തിച്ച സുഹൃത്തിനായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതി അലനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിനിയായ ചിത്രപ്രിയയെ അവധിക്കായി നാട്ടിലെത്തിയതിന് പിന്നാലെയാണ് കാണാതായത്. അടുത്തുളള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മലയാറ്റൂരിനടത്തുളള ഒഴിഞ്ഞ പറമ്പിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ ഭാഗത്ത് തിരച്ചിൽ നടത്തുന്നതിനിടെ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തിനിടെ ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ പൊലീസ് പിടിയിലായി. ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയമാണ് അലനെ കൊലപാതകത്തിലേക്ക് നയിച്ചതും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണവുമുണ്ടായിരുന്നു. കേസിൽ കൂടുതൽ തെളിവിനായി ചിത്രപ്രിയയുടെ ബംഗളൂരുവിലെ സുഹൃത്തുക്കളിൽ നിന്നടക്കം പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

Content Highlights: Malayattoor chithrapriya case; accused Alan had previously planned to kill

dot image
To advertise here,contact us
dot image